Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീതാംബരന്റെ വീട് അടിച്ച് തകർത്തു, ഭാര്യയും മകളും വീടൊഴിഞ്ഞു; പരസ്പരം പഴി ചാരി കോൺഗ്രസും സി പി എമ്മും

പീതാംബരൻ
, വ്യാഴം, 21 ഫെബ്രുവരി 2019 (09:15 IST)
കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ പീതാംബരന്റെ വീട് അഞ്ജാതർ അടിച്ച് തകര്‍ത്തു. പുലർച്ചെയായിരുന്നു സംഭവം. ഇതേ തുടർന്ന് പീതാംബരന്റെ അമ്മയും ഭാര്യയും മകളും വീടൊഴിഞ്ഞു. 
 
വീടിന് മുന്നിലെ തോട്ടത്തിലെ കവുങ്ങും വാഴയും മറ്റും വെട്ടിനശിപ്പിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്. വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനല്‍ച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റ് തുടങ്ങിയവ പൂര്‍ണമായും ഒരു സംഘം ആളുകള്‍ അടിച്ചുതകര്‍ത്തു. 
 
അക്രമസംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. അതേസമയം, വീട് തല്ലിതകർത്തത് സി പി എം പ്രവർത്തകർ ആണെന്ന് കോൺഗ്രസും കൊലപാതകത്തിന്റെ പ്രതികാരമെന്നോണം കോൺഗ്രസ് പ്രവർത്തകരാണ് ഈ അക്രമണത്തിനു പിന്നിലെന്ന് സി പി എമും പരസ്പരം പഴി ചാരി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതി പീതാംബരൻ തന്നെയാകണമെന്ന് പാർട്ടിക്കെന്തോ നിർബന്ധമുള്ളത് പോലെ?