Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്ക് ധരിയ്ക്കാൻ ആവശ്യപ്പെട്ടു, ജീവനക്കാരിയെ ഇരുമ്പ് ദണ്ഡുകൊണ്ട് മർദ്ദിച്ചും, മുടിപിടിച്ച് വലിച്ചിഴച്ചും മേലുദ്യോഗസ്ഥന്റെ ക്രൂരത, വീഡിയോ

വാർത്തകൾ
, ചൊവ്വ, 30 ജൂണ്‍ 2020 (16:21 IST)
മാസ്ക് ധരിയ്ക്കാൻ ആവശ്യപ്പെട്ടതിന് ഭിന്നശേഷിക്കാരിയെ ക്രൂരമായി മർദ്ദിച്ച് മേലുദ്യോഗസ്ഥൻ. ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള. ഹോട്ടലിലാണ് സംഭവം ഉണ്ടായത്. സംഭാവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. ജൂൺ 27 നാണ് സംഭവം ഉണ്ടായത്. മർദ്ദനത്തിന് ഇരയായ യുവതി നെല്ലൂർ സ്വദേശിനിയാണ് 
 
മാസ്ക് ധരിയ്കനം എന്ന് ആവശ്യപ്പെട്ടതോടെ ജീവനക്കാരിയെ സീറ്റിൽ നിന്നും വലിച്ച് നിലത്തിട്ട ശേഷം മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നതും. ഇരുമ്പ് ദണ്ഡുകൊണ്ട് ക്രൂരമായി മർദ്ദിയ്ക്കുന്നതും വീഡിയോയിൽ കാണാം. ദൃശ്യം പ്രചരിച്ചതോടെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയ്ക്കെതിരെ വിവിധ വകുപ്പുക:ൾ ചുമത്തിയതായി പൊലീസ് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിലവില്‍ ടിക് ടോക്ക് ഫോണില്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാം; ടിക് ടോക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അയര്‍ലാന്‍ഡ്, യുകെ സര്‍വറുകളിലേക്ക് മാറ്റി