Webdunia - Bharat's app for daily news and videos

Install App

ആ പരാതി പൊലീസിന് ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആൻലിയ മരിക്കില്ലായിരുന്നു, ക്രൂര പീഡനങ്ങളെക്കുറിച്ച് പൊലീസിന് നൽകാനായി ആൻലിയ തയ്യാറാക്കി വച്ചിരുന്നത് 18 പേജുകളുള്ള പരാതി !

Webdunia
ബുധന്‍, 23 ജനുവരി 2019 (16:56 IST)
ആൻലിയയുടേത് ആത്മഹത്യയല്ല കൊലപാതകമാണ് എന്ന് സൂചന നൽകുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭർത്താവിൽ‌നിന്നും കുടുംബത്തിൽനിന്നും ക്രൂരമായ പീഡനങ്ങളാണ് ആൻലിയ അനുഭവിച്ചിരുന്നത് എന്ന് ആൻലിയയുടെ ഡയറിയിൽ നിന്നും വ്യക്തമാണ് 
 
നേരിടേണ്ടി വന്ന ക്രൂരതകൾ ചൂണ്ടിക്കി 18 പേജുള്ള പരാതിയാണ്  പൊലീസിന് നൽകാനായി ആൻലിയ തയ്യാറാക്കി വച്ചിരുന്നത്. പക്ഷേ ആ പരാതി പൊലീസിന് മുന്നിൽ എത്തിയില്ല. എത്തിയിരുന്നെങ്കിൽ ഒരുപക്ഷേ ആൻലിയയെ മരിച്ച നിലയിൽ പെരിയറിൽ കണ്ടെത്തില്ലായിരുന്നു.  
 
താൻ അനുഭവിച്ചിരുന്ന ക്രൂരതകളുളെല്ലാം വിശദമായി തന്നെ ആൻലിയ പരാതിയിൽ എഴുതിയിരുന്നു. ജോലി നഷ്ടമായത് അറിയിക്കാതെയാണ് ജസ്റ്റിന് തന്നെ വിവാഹം ചെയ്തത്. വീട്ടിലെത്തിയ തന്നെ മാനസികമയും ശാരികമായും പീഡിപ്പിക്കുകയാണ് ജസിറ്റും കുടുംബവും ചെയ്തത് എന്ന് ആൻലിയ പരാതിയിൽ പറയുന്നുണ്ട്.
 
നേഴ്സിംഗിൽ എം എസ് സി എടുക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനായി ജോലി രാജി വച്ചപ്പോൽ തന്നെ അപമാനിച്ചു. സർട്ടിഫിക്കറ്റുകൾ വ്യാജമായി നേടിയതാണ് എന്നുപോലും പറഞ്ഞു. തനിക്ക് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തിർക്കാൻ ഭർതൃവീട്ടുകാർ ശ്രമം നടത്തുന്നതായും ആൻലിയ പരാതിയിൽ പറഞ്ഞിരുന്നു.
 
വലിയ പീഡനങ്ങളിലൂടെയാണ് ഇപ്പോൾ കടനുപോകുന്നത്. ജസ്റ്റിനെയും കുടുംബത്തെയും പേടിക്കാതെ ജീവിക്കണം എന്റെ വീട്ടുകാർ നാട്ടിലില്ല, സഹായികാൻ വേറാരുമില്ല. ഈ പരാതി ദയാപൂർവം പരിഗണിക്കണം എന്നാണ് പരാതിയുടെ അവസാനമായി ആൻലിയ എഴുതിയിരുന്നത്. ആൻലിയ അവസാനമായി സ്സഹോദരനയച്ച സന്ദേശത്തിലും ഈ പരാതിയെക്കുറിച്ച് പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

അടുത്ത ലേഖനം
Show comments