Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപകടകരമായ വീഡിയോകൾ പ്രചരിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളിലെ റെസിപ്പി വീഡിയോകൾ നിരീക്ഷിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ !

അപകടകരമായ വീഡിയോകൾ പ്രചരിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളിലെ റെസിപ്പി വീഡിയോകൾ നിരീക്ഷിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ !
, ബുധന്‍, 23 ജനുവരി 2019 (14:37 IST)
സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകൾ നിരീക്ഷിക്കാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് ഗൂഗിളിനും ഫെയിസ്ബുക്ക് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങൾക്കും ഐ ടി മന്ത്രാലയം നിർദേശം നൽകി.  
 
ആരോഗ്യത്തെ സാരമായി ബാധിക്കുന്ന തരത്തിൽ അപകടകരവുമായി മാറിയേക്കാവുന്ന റെസിപി വീഡിയോകൾ സാമൂഹ്യ മധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തിയതോടെയാന് വീഡിയോകൾ നിരീക്ഷിക്കാൻ ഐ ടി മന്ത്രാലായം തീരുമാനിച്ചത്. 
 
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ തലവൻ പവൻ‌കുമാർ അഗർവാൾ ഐ ടി മന്ത്രാലയത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ റെസിപി വീഡിയോകൾ നിക്കം ചെയ്യാൻ കമ്പനികളോട് ആവശ്യപ്പെടാനും എഫ് എസ് എസ് ഐ, ഐ ടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റ ചാർജിൽ 400 കിലോമീറ്റർ ഓടും, പ്രീമിയം ഇലക്ട്രോണിക് കാറുമായി നിസാൻ ഇന്ത്യയിലേക്ക് !