ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ട് ജവാന്മാര് അറസ്റ്റിൽ
ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിച്ച ജവാൻമാർ അറസ്റ്റിൽ
Publish Date: Fri, 01 Dec 2017 (15:45 IST)
Updated Date: Fri, 01 Dec 2017 (15:47 IST)
ട്രെയിനിൽവച്ച് പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു ജവാൻമാർ അറസ്റ്റില്‍. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. അമിത് കുമാർ റായ്, തപേഷ് കുമാർ എന്നീ ജവാന്മാരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച മഗാധ് എക്സ്പ്രസില്‍ വെച്ചാണ് കോടതി ജീവനക്കാരന്റെ മകളായ യുവതിയെ ഇവര്‍ പീഡിപ്പിച്ചത്.
അലഹബാദിൽനിന്നും ഡൽഹിയിലേക്കു വരികയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി യാത്ര ചെയ്യുന്ന അതേ കമ്പാർട്ടുമെന്റിലായിരുന്നു അമിതും തപേഷും യാത്രചെയ്തിരുന്നത്. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
എന്നാൽ പീഡനശ്രമം പെണ്‍കുട്ടി ചെറുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അവര്‍ പെൺകുട്ടിയെ മർദിച്ചു. ഈ സമയം പെൺകുട്ടി ബഹളംവക്കുകയായിരുന്നു. തുടര്‍ന്നാണ് കമ്പാര്‍ട്ട്മെന്റിലെ സഹയാത്രക്കാർ എത്തി കുട്ടിയെ രക്ഷിച്ചത്. അവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജവാൻമാരെ അറസ്റ്റ് ചെയ്തത്.