സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചു; കൊറിയാഗ്രഫർ അറസ്റ്റിൽ

ജനുവരി 12നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.

റെയ്‌നാ തോമസ്

ശനി, 18 ജനുവരി 2020 (11:12 IST)
ബെംഗളൂരുവിൽ 20കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കൊറിയാഗ്രാഫർ അറസ്റ്റിൽ. കന്നഡ കൊറിയാഗ്രറായ പവൻ എന്നയാളാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഡാൻസ് സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി പവൻ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
 
ജനുവരി 12നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ടെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടിയെ ഡാൻസ് സ്റ്റുഡിയോയിലേക്ക് വിളിച്ചത്. സ്റ്റുഡിയോയിൽ വച്ച് കുടിക്കാൻ തണുത്ത പാനീയം നൽകി. ഇതിന് പിന്നാലെ താൻ അബോധാവസ്ഥയിലാകുകയായിരുന്നു. ഈ അവസ്ഥയിലാണ് പവൻ തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറയുന്നു.
 
സംഭവത്തിനുശേഷം സ്റ്റുഡിയോയിൽ‌ എത്തിയ സുഹൃത്താണ് അബോധാവസ്ഥയിൽ ന​ഗ്നയായി കിടക്കുന്ന യുവതിയെ കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം യു പിയിൽ പീഡനകേസ്​ പ്രതികൾ ​പെൺകുട്ടിയുടെ അമ്മയെ അടിച്ച്​കൊന്നു; പരാതി പിൻ‌വലിക്കാത്തതാണ് കാരണമെന്ന് റിപ്പോർട്ട്