Webdunia - Bharat's app for daily news and videos

Install App

മസാജ് ചെയ്യുകയാണെന്ന വ്യാജേന പീഡിപ്പിക്കാന്‍ ശ്രമം; പീഡന വീരനെ യുവതി കുടുക്കിയത് ഇങ്ങനെ !

മസാജ് അതിരുവിട്ടു ലൈംഗീക ചേഷ്ടകളിലേക്ക് പോയപ്പോൾ പന്തികേട് മണത്തു; പീഡന വീരൻ പിടിയിലായത് ഇങ്ങനെ

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (11:32 IST)
ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൌസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്പില്‍ ആഞ്ചലോസ് (38) ആണ് അറസ്റ്റിലായത്. മസാജ് സെന്റര്‍ അന്വേഷിച്ച് നടന്ന യുവതിയെ മസാജ് ചെയ്യാനറിയാമെന്നു പറഞ്ഞ് ഹൗസ് ബോട്ടില്‍ കൊണ്ടുപോകുകയും മസാജ് ചെയ്യുകയാണെന്ന വ്യാജേന പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.  
 
മസാജ് ചെയ്യുന്നതിനിടെ യുവാവ് അപമര്യാദയായി പെരുമാറിയതോടെ യുവതി എതിര്‍ക്കുകയും ഉടൻ തന്നെ വെളിയിൽ വന്നു റിസോട്ടില്‍ വിവരം ധരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് എംബസിയിലും യുവതി വിവരം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഓഫീസില്‍നിന്ന് വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഈ എത്തുകയും അവിടെനിന്ന് ജില്ലാ കളക്ടര്‍ക്ക് ഫോൺ സന്ദേശംനല്‍കുകയും ചെയ്തു.
 
തുടര്‍ന്ന് കളക്ടര്‍ ടി.വി.അനുപമ ടൂറിസം ഉദ്യോഗസ്ഥരെ സ്ഥലത്തേക്കയച്ചു. അവര്‍ പൊലീസിൽ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഹൗസ്ബോട്ടിലുണ്ടായിരുന്ന മൂന്നു ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് ആഞ്ചലോസിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആയുര്‍വേദ ചികില്‍സയ്ക്കു വേണ്ടിയാണ് യുവതി കേരളത്തിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments