ലൈംഗികാസക്തി വർധിക്കുന്നതിനുള്ള മരുന്നുകൾ ഭക്ഷണത്തിൽ കലർത്തി നൽകി, മലയാളി യുവതിയെ ചതിച്ച് പീഡനത്തിന് ഇരയാക്കാൻ ശ്രമം

ബുധന്‍, 22 മെയ് 2019 (19:25 IST)
ബിസിനസ് ആവശ്യങ്ങൾക്കായി ദുബായിൽ നിന്നും മലേഷ്യയിലെത്തിയ കോഴിക്കോട് സ്വ ദേശിനിയായ 26കാരിയെ ചതിയിൽപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ യുവതി 27കാരനെതിരെ ക്വാലാലംപൂർ ചൗകീത് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. 
 
നാലു വർഷത്തോളമായി ദുബായിൽ മോഡലിങും ബിസിനസും നടത്തി വരികായണ് കോഴിക്കോട് സ്വദേശിയായ യുവതി.കുടുംബ സുഹൃത്തു കൂടിയായ 27കാരനുമൊത്ത് യുവതി ചില ബിസിനസുകളിൽ പങ്കളിയയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് യുവതി സന്ദർശക വിസയിൽ മലേഷ്യയിലെത്തിയത്.
 
യുവാവ് മാന്യമായി തന്നെയാണ് 26കാരിയോട് പെരുമാറിയിരുന്നത്. എന്നൽ ഇയാളുമൊത്ത് ഭക്ഷണം കഴിച്ച രാത്രികളിൽ 26കാരിക്ക് നിരന്തരം രക്തശ്രാവം ഉണ്ടാവുകയായിരുന്നു. ഇതോടെ യുവതി ആശുപത്രിയിലെത്തി ചികിത്സ തേടി ലൈംഗിക ആസക്തി വർധിപ്പിക്കാനുള്ള മരുന്നുകൾ അധിക ഡോസിൽ കഴിച്ചതിനാലാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന പരിശോധനയിൽ കണ്ടെത്തി.
 
ഇതോടെ സംശയം തോന്നിയ യുവതി 27 കാരനെ നിരീക്ഷിക്കാൻ തുടങ്ങി യുവതി അറിയാതെ ലൈംഗി ആസക്തി വർധിപ്പിക്കുന്നതിനുള്ള മരുന്ന് 27കാരൻ ജ്യൂസിൽ കലർത്തി നൽകി എന്ന് മനസിലായതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തനിക്കെതിരെ യുവതി പരാതി നൽകി എന്നറിഞ്ഞ യുവാവ് ഇന്ത്യയിലേക്ക് കടന്നു. നാട്ടിലെത്തിയ ഇയാൾ ഒളിവിലാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആറുപേർ ചേർന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ ശേഷം ജനനേന്ദ്രിയത്തിന് തീയിട്ടു, ക്രൂരത മോഷണത്തിന് വേണ്ടി