Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിൻ യാത്രയ്‌ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചു; പൊലീസുകാരനെതിരെ പോക്‍സോ

pocso act
കൊച്ചി , ബുധന്‍, 13 ഫെബ്രുവരി 2019 (20:18 IST)
ട്രെയിന്‍ യാത്രയ്‌ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.

തിരുവനന്തപുരത്തെ വിജിലൻസ് വിഭാഗം പൊലീസുകാരൻ ദിൽഷാദിനെതിരെ റെയിൽവേ പൊലീസാണ് പോക്‍സോ കുറ്റം ചുമത്തി കേസെടുത്തത്.

കേസ് രജിസ്‌റ്റര്‍ ചെയ്‌തതോടെ ദിൽഷാദിനെ സസ്‌പെന്‍ഡ് ചെയ്‌തു. ഒരാഴ്‌ച മുമ്പ് കോഴിക്കോട് നിന്നും തിരുവനപുരത്തേയ്‌ക്കുള്ള യാത്രയ്‌ക്കിടെയില്‍ രാത്രിയിലാണ് സംഭവം.

ദിത്ഷാദ് മോശമായി പെരുമാറിയതോടെ പെണ്‍കുട്ടി പ്രതികരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ ഇടപെടുകയും റെയിൽവേ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയദിനം ‘കപ്പ്‌ൾസ്‘ മാത്രം ആഘോഷിച്ചാൽ മതിയോ, വലന്റൈൻസ് ദിനത്തിൽ ‘സിംഗിൾസി‘ന് സൌജന്യമായി ചായ നൽകുകയാണ് ഈ കഫേ !