Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പിരിഞ്ഞിട്ടില്ല, എന്‍റെ അവസാന ശ്വാസം വരെ ദാവൂദ് ഭായ്ക്കൊപ്പം ആയിരിക്കും” - ഛോട്ടാ ഷക്കീല്‍

Gangster
കറാച്ചി , ബുധന്‍, 13 ഡിസം‌ബര്‍ 2017 (19:41 IST)
ഡി കമ്പനിയില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്ന് അധോലോകനായകന്‍ ഛോട്ടാ ഷക്കീല്‍. താന്‍ ദാവൂദ് ഇബ്രാഹിമുമായി പിരിഞ്ഞെന്ന വാര്‍ത്ത ഛോട്ടാ ഷക്കീല്‍ തള്ളിക്കളഞ്ഞു. 
 
“ഇതെല്ലാം ഊഹാപോഹങ്ങളും അസത്യപ്രചരണങ്ങളുമാണ്. എന്‍റെ അവസാന ശ്വാസം വരെ ഞാന്‍ ഡി കമ്പനിയുടെ ഭാഗമായിരിക്കും” - സീ മീഡിയ റിപ്പോര്‍ട്ടറായ രാകേഷ് ത്രിവേദിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.
 
“ഞാന്‍ എപ്പോഴും ദാവൂദ് ഭായ്ക്കൊപ്പമാണ്” - ഷക്കീല്‍ പറഞ്ഞു. വെളിപ്പെടുത്താനാവാത്ത ഒരു സ്ഥലത്തുനിന്ന് ഛോട്ടാ ഷക്കീല്‍ സീ ലേഖകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
പതിറ്റാണ്ടുകള്‍ നീണ്ട ദാവൂദ് - ഷക്കീല്‍ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്. ദാവൂദിന് പിന്തുണയുമായി ഇനിയും ഷക്കീല്‍ ഉണ്ടായിരിക്കും എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
 
ദാവൂദ് ഇബ്രാഹിമിന്‍റെ കറാച്ചിയിലെ ആസ്ഥാനമായ ക്ലിഫ്റ്റണ്‍ ഏരിയയില്‍ നിന്ന് ഛോട്ടാ ഷക്കീല്‍ രക്ഷപ്പെട്ടെന്നും ഇരുവരും പിരിഞ്ഞെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത. ഛോട്ടാ ഷക്കീലും ദാവൂദിന്‍റെ അനുജന്‍ അനീസ് ഇബ്രാഹിമും തമ്മിലുള്ള തര്‍ക്കമാണ് വേര്‍പിരിയലില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
 
പതിറ്റാണ്ടുകളായി ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയിലെ രണ്ടാമനാണ് ഛോട്ടാ ഷക്കീല്‍. എന്നാല്‍ ഷക്കീലിന്‍റെ സ്ഥാനം സ്വന്തമാക്കാനായി അനീസ് ശ്രമിക്കുന്നതായും ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഛോട്ടാ ഷക്കീലിന്‍റെ ഭാഗത്തുതന്നെയാണ് ദാവൂദ് ഇബ്രാഹിം നിന്നതെങ്കിലും അഭിപ്രായ വ്യത്യാസം കടുത്തതോടെ ഛോട്ടാ ഷക്കീല്‍ ഇവരെ വിട്ട് അജ്ഞാതമായ മറ്റൊരു പ്രദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങളിലെല്ലാം വാര്‍ത്തകള്‍ വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്രത്തില്‍ മന്ത്രം ചൊല്ലാനോ മണി മുഴക്കാനോ ഇനി പറ്റില്ല; പുതിയ ഉത്തരവുമായി ദേശീയ ഹരിത ട്രൈബൂണല്‍