കോയമ്പത്തൂരില്‍ കോളജ് അധികാരിയുടെ ലൈംഗിക അതിക്രമങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്ന എസ് എന്‍ എസ് കോളജ് കറസ്‌പോണ്ടന്‍റ് സുബ്രഹ്മണ്യ(64)നാണ് ക്യാമറയില്‍ കുടുങ്ങിയത്.
സുബ്രഹ്മണ്യനും പെണ്‍കുട്ടിയുമായുള്ള ദൃശ്യങ്ങള്‍ പുറത്തുവരികയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. പല പെണ്‍കുട്ടികളെയും ഇയാള്‍ ഉപദ്രവിച്ചതായും അതിനാല്‍ ഇയാളെ കുടുക്കുന്നതിനായി ബോധപൂര്‍വം ചിത്രീകരിച്ച വീഡിയോയാണ് ഇതെന്നാണ് വ്യക്തമാകുന്നത്.
മൊത്തം രണ്ട് വീഡിയോകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്. രണ്ട് വീഡിയോയിലും ഉള്ളത് ഒരേ പെണ്‍കുട്ടിയാണോ അതോ വെവ്വേറെ പെണ്‍കുട്ടികളാണോ എന്നത് വ്യക്തമല്ല.
എന്തായാലും കറസ്‌പോണ്ടന്‍റിനെതിരെ സമൂഹമാധ്യമങ്ങള്‍ ശക്തമായി പ്രതികരിച്ചതോടെ നടപടിയെടുക്കാനൊരുങ്ങുകയാണ് കോളജ് അധികൃതരും പൊലീസും എന്നറിയുന്നു.