യുവാവിനെയും യുവതിയെയും നഗ്നരാക്കി മര്‍ദ്ദിച്ചു റോഡിലൂടെ നടത്തി, ദൃശ്യങ്ങള്‍ പകര്‍ത്തി; പൊലീസ് കേസെടുത്തു

Webdunia
വെള്ളി, 21 ജൂണ്‍ 2019 (19:04 IST)
യുവാവിനെയും യുവതിയെയും നഗ്നരാക്കി നടത്തിച്ച് മര്‍ദ്ദിച്ച് അവശരാക്കിയെന്ന് പരാതി. ജാര്‍ഖണ്ഡിലെ ദുംക ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടുനിന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഒരു വീഡിയോ പിടിച്ചെടുത്തു. ദൃശ്യങ്ങളിലുള്ള ചിലര്‍ അറസ്‌റ്റിലായെന്നാണ് വിവരം.

വ്യഴാഴ്‌ചയാണ് ഗ്രാമീണര്‍ നോക്കി നില്‍ക്കെ ഒരു സംഘമാളുകള്‍ യുവാവിനെയും യുവതിയെയും നഗ്നരാക്കി ഗ്രാമം മുഴുവനും നടത്തിച്ചത്. ക്രൂരമായ മര്‍ദ്ദനവും ഇവര്‍ക്ക് നേരിടേണ്ടി വന്നു. സരയ്യാഹ പൊലീസ് ഇവരെ കണ്ടെത്തുമ്പോള്‍ ഇവരുടെ ആരോഗ്യ നില മോശമായിരുന്നു.

 യുവാവിനെയും യുവതിയെയും മര്‍ദ്ദിക്കുമ്പോള്‍ മുതിര്‍ന്നവര്‍ തടഞ്ഞില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ഇരകള്‍ക്ക് വേണ്ട സംരക്ഷണം നല്‍കിയെന്ന് വ്യക്തമാക്കി. വീഡിയോയിലുള്ള എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിനായി ഗ്രാമത്തില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം, യുവാവിനെയും യുവതിയെയും മര്‍ദ്ദിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments