സ്ത്രീ മുന്‍‌കൈ എടുത്താല്‍ ആഴ്ചയില്‍ 7 ദിവസവും ലൈംഗികബന്ധം !

തിങ്കള്‍, 3 ജൂണ്‍ 2019 (21:23 IST)
ലൈംഗികതയാണ് കുടുംബജീവിതത്തിന്‍റെ അടിസ്ഥാനം. നല്ല ദാമ്പത്യത്തില്‍ സെക്സിന് വളരെ വലിയ സ്ഥാനമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ തിരക്കേറിയ ജീവിതത്തില്‍ പലര്‍ക്കും ലൈംഗികബന്ധത്തിനുപോലും സമയം ലഭിക്കാറില്ല.
 
ജോലി ചെയ്ത് ക്ഷീണിച്ച് കിടപ്പറയിലെത്തുന്നവരുടെ സെക്സ് ലൈഫ് പലപ്പോഴും പരാജയമാകുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടുതവണയൊക്കെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നവര്‍ തന്നെ ഭാഗ്യം ചെയ്ത ദമ്പതിമാരാണ് ഇക്കാലത്ത്.
 
എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ ഒരു പഠനം ഗൌരവം അര്‍ഹിക്കുന്നതാണ്. കിടപ്പറയില്‍ സ്ത്രീകള്‍ ലൈംഗികബന്ധത്തിന് മുന്‍‌കൈ എടുത്താല്‍ കൂടുതല്‍ തവണ ബന്ധപ്പെടാന്‍ കഴിയുമെന്നും ലൈംഗികജീവിതം വലിയ തോതില്‍ വിജയിക്കുമെന്നുമാണ് കണ്ടെത്തല്‍. 
 
പുരുഷന്‍ മുന്‍‌കൈയെടുത്താലും പലപ്പോഴും അതൊരു ലൈംഗികബന്ധത്തിലേക്ക് എത്തിപ്പെടുകയില്ല. സ്ത്രീയുടെ നിസഹകരണം മൂലം അതൊരു പരാജയമായി മാറാം. എന്നാല്‍ സ്ത്രീ ആണ് ഇനിഷ്യേറ്റീവ് എടുക്കുന്നതെങ്കില്‍ അത് ഒരു നല്ല ലൈംഗികബന്ധത്തിലേക്ക് എത്തിച്ചേരുമെന്നാണ് പഠനം തെളിയിക്കുന്നത്.
 
സ്ത്രീ മുന്‍‌കൈ എടുക്കുകയാണെങ്കില്‍ ആഴ്ചയില്‍ ഏഴ് ദിവസവും മികച്ച ലൈംഗികജീവിതം ആസ്വദിക്കാമെന്ന ഈ പഠനം ഏറെ പ്രാധാന്യത്തോടെയാണ് വൈദ്യശാസ്ത്രലോകം കാണുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രോട്ടീൻ ഡ്രിങ്കുകൾ ശരീരത്തിന് ദോഷകരമോ ?