Publish Date: Mon, 18 Jun 2018 (15:42 IST)
Updated Date: Mon, 18 Jun 2018 (15:45 IST)
കാസർഗോഡ്: മൂന്നാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊലൊപ്പെടുത്തിയ സംഭവത്തിൽ എർ എസ് എസ് പ്രവർത്തകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. ആർ എസ് എസ് പ്രവർത്തകനായ വിജയകുമാറിനെയാണ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.
ഐപിസി 302, 341 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതി ചെയ്തതായി നേരത്തെ തന്നെ കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വിധി പ്രഖ്യാപിച്ചത്. ഇരിയ സ്വദേശിയാണ് പ്രതിയായ വിജയകുമാർ.