Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയെ ആക്രമിച്ച് വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ച പ്രതികളെ സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടി

വാർത്ത ക്രൈം ഗയ ആക്രമണം News Crime Gaya Attack
, ചൊവ്വ, 22 മെയ് 2018 (15:17 IST)
ഗയ: യുവതിയെ ക്രൂരമായി ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചഴിക്കാൻ ശ്രമിക്കുകയും ചെയ്തവരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടി. വിജയ് യാദവ് സുരേഷ് ചൌദരി എന്നിവരാണ് പിടിയിലായത്.
 
ബീഹാറിലെ ഗയയിലാണ് സംഭവം നടന്നത്. ഒരുകൂട്ടം ആളുകൾ യുവതിയെ അക്ല്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വസീർഗഞ്ച് പൊലീസ് സംഭവത്തിൽ സ്വമേഥയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 
 
ഗ്രാമത്തിന് അപമാനം വരുത്തിവച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. അക്രമത്തിൽ യുവതിയുടെ സുഹൃത്തായ യുവാവിനും പരിക്കേറ്റിട്ടുണ്ട്. പതിമൂന്നുപെർ ചേർന്നാണ് യുവതിയെ മർദ്ദിച്ചത്. ദൃശ്യങ്ങളിൽ നിന്നും മുഖം വ്യക്തമായ രണ്ടുപേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിലൂ‍ടെ മറ്റു പ്രതികളേയും കണ്ടെത്താനാകും എന്ന് ഗയ എസ് പി രാജീവ് മിശ്ര വ്യക്തമാക്കി.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിനിയുടെ മരണം വലിയ നഷ്ടം, കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി ശൈലജ