Publish Date: Sat, 30 Jun 2018 (16:13 IST)
Updated Date: Sat, 30 Jun 2018 (16:17 IST)
കൊട്ടാരക്കരയിൽ ട്രെയിനിനകത്ത് ആസിഡ് ആക്രമണം. സംഭവത്തിൽ ഒരു യുവാവിനു യുവതിക്കും പൊള്ളലേറ്റു. പുനലൂർ കൊല്ലം പാസഞ്ചറിലാണ് അക്രമം ഉണ്ടായത്. ഇരുവരേയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിക്കേറ്റ പൊള്ളൽ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൊട്ടാരക്കർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ സമയത്ത് പ്ലാറ്റ്ഫോമിൽ നിന്ന് പുനലൂർ സ്വദേശിയായ അരുൺ എന്ന യുവാവ് ട്രെയിനിനുള്ളിലേക്ക് ആസിഡ് എറിയുകയായിരുന്നു. ഇയാളെ പിന്നീട് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അക്രമണത്തിനു പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.