മകളുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത പിതാവ് പിടിയിൽ

ശനി, 7 ജൂലൈ 2018 (15:45 IST)
ഗുരുഗ്രാം: മകളോടൊപ്പം അവതി ആഘോഷികാനായി വീട്ടിലെത്തിയ യുവതിയെ പിതാവ് മുറിയിൽ പൂട്ടിയിട്ട് പീഡനത്തിനിരയാക്കി. സംഭവത്തെ തുടർന്ന് യുവതി നൽകിയ പരാതിയിൽ സുഹൃത്തിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ചൊവ്വഴ്ചയാണ് സംഭവം ഉണ്ടായത്. വിദേശത്ത് പഠിക്കുകയായിരുന്ന ഇയളുടെ മകൾ നാട്ടിലെത്തിയപ്പോൾ ഒരുമിച്ച് അവധി ആഘോഷിക്കുന്നതിനു വേണ്ടിയാണ് മകളുടെ സുഹൃത്തായ യുവതി വീട്ടിലെത്തിയത്. രാത്രി മകളുടെ കൂടെ ഉറങ്ങുകയായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തി മുറിക്ക് പുറത്തെത്തിച്ച് മറ്റൊരു മുറിയിൽ പൂട്ടിയിട്ട് പീഡനത്തിനിരയാക്കുകയായിരുന്നു.
 
സംഭവത്തെ തുടർന്ന് സ്വന്തം വീട്ടിലേക്ക് ഓടി രക്ഷപ്പെട്ട യുവതി മണിക്കൂറുകൾക്കുളിൽ അമ്മയോടൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിൽ പരാതി നൽകുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഓട്ടോറിക്ഷയുടെ മുകളിലേക്കു മരം വീണ് അമ്മയും മകളും മരിച്ചു