യഥാർത്ഥ തോക്കെന്ന് തെളിയിക്കാൻ സുഹൃത്ത് വെടിയുതിർത്തു; യുവതിക്ക് ദാരുണാന്ത്യം

Webdunia
ശനി, 28 ജൂലൈ 2018 (16:34 IST)
ഡൽഹി: യഥാര്‍ത്ഥ തോക്കാണെന്ന് തെളിയിക്കുന്നതിനായി യുവാവ് വെടിവെച്ചു. അബദ്ധത്തിൽ വെടിയേറ്റ യുവതി മരിച്ചു. ഡൽഹിയിലാണ് നിർഭാഗ്യകരമായ സംഭവം നടന്നത്. തോക്കുമായി സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് തോക്ക് യുവതിയെ കാണിച്ചു. എന്നാൽ തോക്ക് യഥാർത്ഥമാണ് എന്ന് സമ്മതിക്കാൻ യുവതി തയ്യാറായില്ല. 
 
തുടർന്ന് യുവാവ് തോക്കിൽ നിന്നും വെടിയുതിർക്കുകയായിരുന്നു. ഇത് അബദ്ധത്തത്തിൽ ചെന്ന് പതിച്ചത് യുവതിയുടെ വയറിൽ. ഉടൻ തന്നെ സുഹൃത്തുക്കൾ ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഇവർ മരിച്ചു.
 
സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ മനപ്പൂർവം ചെയ്തതല്ലെന്നും യുവതി പറഞ്ഞതിനാലാണ് താൻ വെടിയുതിർക്കാൻ തയ്യാറായതെന്നും യുവാവ് പൊലീസിൽ മൊഴി നൽകി. ഇയാൾക്ക് തോക്ക് എവിടെനിന്നും ലഭിച്ചു എന്നത് വ്യക്തമായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, പിന്നാലെ ഹൃദയാഘാതം; പാലക്കാട് യുവാവിന് ദാരുണാന്ത്യം

TCS Nashik Case: നിർബന്ധിത മതപരിവർത്തനം, കോർപ്പറേറ്റ് ജിഹാദ്?, എന്താണ് ടിസിഎസ് നാഷിക് കേസ്

മാര്‍പ്പാപ്പയെ വിമര്‍ശിച്ചു: ട്രംപ്- മെലോണി ബന്ധം വഷളാകുന്നു

മഹാരാഷ്ട്രയില്‍ ഉഷ്ണതരംഗം തുടരുന്നു; ഇന്ന് മുംബൈയില്‍ യെല്ലോ അലര്‍ട്ട്

സിബിഎസ്ഇ പത്താം ക്ലാസ് ഫലം 2026: കാന്‍സറിനെതിരെ പോരാടുന്നതിനിടെ ആരവ് വാട്‌സിന് 96.6% മാര്‍ക്ക്

അടുത്ത ലേഖനം
Show comments