Webdunia - Bharat's app for daily news and videos

Install App

ചവറ്റുകൊട്ടയിൽ കണ്ട ഇപയോഗിച്ച കോണ്ടം ഭാര്യയുടെ കാമുകന്റേതെന്ന് ഭർത്താവ്; തെരുവിൽ വച്ച് ഭാര്യ ഭർത്താവിനെ വെടിവെച്ച് കൊന്നു

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (15:37 IST)
സെൽമ( ഡെല്ലാസ് കൺ‌ട്രി): തർക്കത്തെ തുടർന്ന് ഭാര്യ ഭർത്താവിനെ വെടിവച്ചു കൊലപ്പെടുത്തി. സെൽമ നഗരത്തിലെ ചർച്ച് സ്ട്രീറ്റ് 2100 ബ്ലോകിലാണ് സംഭവം ഉണ്ടായത്. കാൾ ഡിക്സൺ എന്നയാളെയാണ് ഭാര്യയായ ജാക്യിലിൻ ഡിക്സൺ വെടിവെച്ച് കൊന്നത്. 
 
ഇരുവരും വിവാഹ ബന്ധത്തിലെ തകരാറുകൾ മൂലം കഴിഞ്ഞ രണ്ട്‌ വർഷമായി അകന്നാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഈയടുത്ത് വീണ്ടും ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെ വെയിസ് ബാസ്കറ്റിൽ നിന്നും ഉപയോഗിച്ച കോണ്ടം ഭർത്താവ് കാൾ ഡിക്സൺ കണ്ടെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. 
 
ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് സ്വയം കരുതിയ കാൾ ഡിക്സൺ ഭാര്യയെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെ ഭാര്യ ജാക്യിലിൻ ഡിക്സൺ ഭർത്താവിന്ര് നേരെ നിറയൊഴിച്ചു. നെഞ്ചിൽ വെടിയേറ്റ ഇയാൾ ഉടൻ തന്നെ മരിച്ചു. തന്നെ അക്രമിക്കാൻ തുനിഞ്ഞതിനാലാണ് ഭാർത്താവിനു നേരെ വെടിയുതിർത്തത് എന്നാണ് ഇവർ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.  
 
വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജാക്യിലിൻ തന്നെ പൊലീസിൽ  വിവരം അറിയിക്കുകയാ‍യിരുന്നു. കൊലപാതകത്തിന് സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല. ജാക്യിലിൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും സംഭവം കൊലപാതക ആണോ അതോ സ്വയരക്ഷക്കായി വെടിയുതിർത്തതാണോ എന്ന് കൂടുതൽ അന്വേഷനത്തിനു ശേഷമേ പറയാനാകു എന്നും പൊലീസ് വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

അടുത്ത ലേഖനം
Show comments