Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് നഗരമധ്യത്തിൽ മൂന്നു നില കെട്ടിടം തകർന്നുവീണു

പാലക്കാട് നഗരമധ്യത്തിൽ മൂന്നു നില കെട്ടിടം തകർന്നുവീണു
, വ്യാഴം, 2 ഓഗസ്റ്റ് 2018 (14:22 IST)
പാലക്കാട്: പാലക്കാട് മുനിസിപ്പൽ ബസ്റ്റാന്റിനു സമീപം മൂന്നു നില കെട്ടിടം തകർന്നു വീണു. മൂന്നു നില കെട്ടിടത്തിനു മുകളിലെ രണ്ട് നിലകൾ തകർന്നു വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പരയുന്നത്. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്.
 
ഇതേവരെ 6 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നു രക്ഷപ്പെടുത്തി. ഇവരുടെ ആരുടെ പരിക്കുകളും ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ പാലക്കാട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തയില്ല അതിനാൽ തന്നെ സൂക്ഷ്മമായി രക്ഷാപ്രവർത്തനം തുടരുകയാണ്.
 
സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ ഫയർഫോഴ്സ് സംഘം എത്തിയിട്ടുണ്ട്. കാലപ്പഴക്കമാണ് കെട്ടിടം തകർന്നു വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗനം. കെട്ടിടന്റെ ബലക്ഷയം പരിഹരിക്കുന്നതിനായി ഒരു ഭാഗത്ത് അറ്റകുറ്റപ്പണികൾ നടന്നിരുന്നു ഈ ഭാഗമാണ് തകർന്ന് വീണത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 
 
അപകടം നടന്നത് പാലക്കാട് നഗരമധ്യത്തിലാണ് എന്നതിനാൽ ആളുകൾ ഇവിടെ താടിച്ചുകൂടിയിരിക്കുകയാണ് ജെ സി ബി ഉൾപ്പടെയുള്ളവ രക്ഷാ പ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ടെങ്കിലും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാനായി ജെ സി ബി ഉപയോഗിക്കാതെയുള്ള രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടത്തുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു