Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിയുടെ ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ യുവാവ് മൊബൈൽ അപ്ലിക്കേഷൻ വഴി പകർത്തി

കാമുകിയുടെ ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ യുവാവ് മൊബൈൽ അപ്ലിക്കേഷൻ വഴി പകർത്തി
, ശനി, 4 ഓഗസ്റ്റ് 2018 (14:57 IST)
കൊച്ചി: കാമുകിയുടെ ഭർത്തവിന്റെ സ്വകാര്യ ദൃശ്യങ്ങൾ യുവാവ് മൊബൈൽ അപ്ലിക്കേഷൻ വഴി പകർത്തിയതായി പരാതി. സംഭവത്തെ തുടർന്ന് സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അമ്പലപ്പുഴ സ്വദേശി അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
അയൽ‌വാസിയായ യുവതിയുമായി അടുപ്പത്തിലായിരുന്ന അജിത്ത് യുവതിയുടെ ഭർത്താവിന്റെ ഫോണിൽ യുവതിയുടെ സഹായത്തോടെ രഹസ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു. ഇത് വഴി യുവതിയുടെ ഭർത്താവിന്റെ ചലനങ്ങൾ നിരീക്ഷിക്കപ്പെടുകയും സ്വകാര്യ നിമിഷങ്ങൾ ഉൾപ്പടെ പകർത്തുകയും ചെയ്തു. 
 
തന്റെ ദൃശ്യങ്ങൾ പകർത്തപ്പെടുന്നതായി മനസിലാക്കിയ യുവതിയുടെ ഭർത്താവ് പൊലീസിൽ സമീപിക്കുകയായിരുന്നു. ഇത്തരം ഒരു കേസ് കേരളത്തിൽ ആദ്യമാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവിന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന മൊബൈൽ ആപ്പ് വഴി തന്നെയാണ് പൊലിസ് പ്രതിയെ കണ്ടെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അരങ്ങേറിയത് നിധി കണ്ടെത്താനുള്ള ആഭിചാരക്രിയ, പതിവായി എത്തിയ ഔഡി കാര്‍ ആരുടെ‘; ദുരൂഹതകള്‍ ബാക്കിവെച്ച് കൃഷ്‌ണന്‍