നൂറുരൂപയുടെ വാച്ചിന്റെ പേരിൽ തർക്കം; പന്ത്രണ്ടുകാരനെ കൂട്ടുകാരൻ കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (19:26 IST)
ഡൽഹി: 100 രൂപയുടെ പ്ലസ്റ്റിക് വാച്ചിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 12കാരനെ കൂട്ടുകാരൻ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഗോദാ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. സണ്ണി എന്ന കുട്ടിയാണ് കൂട്ടുകാരന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
 
സണ്ണിയുടെ ഇളയ സഹോദരനാണ് ആനന്ദ് വിഹാറിലെ വീടിന്റെ വാതിൽക്കൽ സണ്ണിയെ ചലനമറ്റു കിടക്കുന്നതയി കണ്ടത്. സഹോദരൻ കുഴഞ്ഞുവീണു കിടക്കുന്നതാണെന്നു കരുതി കുട്ടി ഉടൻ തന്നെ മാതാപിതാക്കളെയും അയൽക്കരെയു വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സണ്ണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ നടന്നതായി ഡോക്ടർ അറിയിച്ചു.
 
ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കര്യങ്ങൾ വ്യക്തമായത്. സണ്ണിക്ക് കൂട്ടുകാരൻ 100 രൂപയുടെ ഒരു വാച്ച് നൽകിയിരുന്നു. സണ്ണി ഇത് മറ്റൊരു സുഹൃത്തിനു കൈമാറി. പിന്നീട് വാച്ച് നൽകിയ സുഹൃത്ത് സണ്ണിയോട് വാച്ച് തിരികെ ചോദിക്കുകയും ഇത് തർക്കത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുപ്പ് ശസ്ത്രക്രിയയ്ക്കിടെ ഡ്രില്‍ ബിറ്റ് ശരീരത്തില്‍ തുളച്ചുകയറി; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധമില്ല; ഡി മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എസ്ഐടി

Sandeep Varrier: സന്ദീപ് വാര്യര്‍ തൃശൂരില്‍; പാലക്കാട് സീറ്റ് മാങ്കൂട്ടത്തില്‍ നിര്‍ദേശിക്കുന്ന ആള്‍ക്ക്, രഹസ്യ ചര്‍ച്ചയ്ക്കു സാധ്യത

ഓപ്പറേഷൻ സിന്ദൂർ തടയാൻ പാകിസ്ഥാൻ അൻപതിലധികം തവണ യുഎസിനോട് അപേക്ഷിച്ചു, രേഖകൾ പുറത്ത്

മത്സരിച്ചാൽ വിജയസാധ്യത, പാലക്കാട് ഉണ്ണി മുകുന്ദൻ ബിജെപി പരിഗണയിൽ

അടുത്ത ലേഖനം
Show comments