Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാർത്ഥികൾക്കായി ഐ എസ് ആർ ഒയുടെ ചാനൽ ഒരുങ്ങുന്നു !

വിദ്യാർത്ഥികൾക്കായി ഐ എസ് ആർ ഒയുടെ ചാനൽ ഒരുങ്ങുന്നു !
, തിങ്കള്‍, 13 ഓഗസ്റ്റ് 2018 (18:28 IST)
ബെംഗളൂരു : വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനായി ഐ എസ് ആർ ഒ ടെലിവിഷൻ ചാനൽ ആരംഭിക്കുന്നു. വൈകതെ തന്നെ ചാനൽ സം‌പ്രേക്ഷണം ആരംഭികും രജ്യത്തെ മുഴുവൻ ഇടങ്ങളിലും ലഭ്യമാകുന്ന തരത്തിലാണ് ചാനൽ സം‌പ്രേക്ഷണം ചെയ്യുക. ശാസ്ത്രത്തെ കുറിച്ചുള്ള കൌതുകം കുട്ടികളിൽ ഇതിലൂടെ വളർത്തിയെടുക്കാനാകും എന്നാണ് ഇതിലൂടെ ഐ എസ് ആർ കണക്കാക്കുന്നത്.  
 
അമേരിക്കൻ ബഹിരാകാശ ഗവേഷന കേന്ദ്രമായ നാസ സന്ദർശകർക്കു തുറന്നു കൊടുത്തതിന് സമാനമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രവും നേരില്‍ കണ്ടറിയാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കാനും ഐ എസ് ആർ ഒ തീരുമാനിച്ചതായി ഐ എസ്‌ ആർ ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ പറഞ്ഞു. 
 
ബഹിരാകാശ രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി 50 കോടിയോളം രൂപ ചെലവിട്ട് ഐഎസ്‌ആര്‍ഒ ആറ് ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗവേഷന രംഗത്ത് മികവ് പുലർത്തുന്നവർക്ക് സ്‌പെയ്‌സ് ഇന്നവേഷന്‍ പുരസ്‌കാരവും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്രാനിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി റെയിൽ‌വേ; പാർലമെന്ററി സമിതി റിപ്പോർട്ട് സമർപ്പിച്ചു