കൂട്ടബലാത്സംഗത്തെ പ്രതിരോധിച്ച യുവതിക്കുമേൽ അക്രമികൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

ചൊവ്വ, 21 ഓഗസ്റ്റ് 2018 (15:52 IST)
പാട്ന: കൂട്ടബലാത്സംഗത്തെ പ്രതിരോധിച്ചതിന്റെ പക തീർക്കാൻ യുവതിയെ അക്രമികൾ ചുട്ടുകൊല്ലാൻ ശ്രമിച്ചു. ബീഹറിലെ നളന്ദ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി പാട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.  
 
യുവതിയുടെ ഭർത്താവ് തമിഴ്നാട്ടിലേക്ക് പോയതറിഞ്ഞ മൂവർ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ യുവതി ഇതിനെ ശക്തമായി ചെറുത്തു. ഈ ദേശ്യത്തിൽ അക്രമികൾ യുവതിയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.  
 
ശബ്ദംകേട്ട് ഓടിക്കൂടിയ അയ‌ൽ‌വാസികളാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോഴേക്കും ഗുരുതരമായ രീതിയിൽ പൊള്ളലേറ്റിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നെന്ന് വ്യാജ സന്ദേശം; യുവാവ് അറസ്‌റ്റില്‍