പഠനമികവിന് രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ പെൺകുട്ടി ഹരിയാനയിൽ കൂട്ട ബലാത്സംഗത്തിനിരയായി

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (14:16 IST)
ഗുരുഗ്രാം: സി ബി എസ് ഇ പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കിയതിന് രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ പെൺകുട്ടി കൂട്ടബലത്സംഗത്തിനിരയായി. ഹരിയാനയിലാണ് സംഭവം ഉണ്ടായത്. കോച്ചിംഗ് സെന്ററിലേക്ക് പോകവെ പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
 
ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ ബസ്റ്റാൻഡിൽ നിന്നുമാണ്കണ്ടെത്തിയത്. മൂന്നുപേർ ചേർന്ന് അടുത്തുള്ള വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. അവിടെ കൂടി നിന്ന മറ്റു ചിലരും പീഡനത്തിനിരയാക്കിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡനത്തിനിരയാക്കിയവർ പെൺകുട്ടിയുടെ ഗ്രാമത്തിൽതന്നെ ഉള്ളവരാണ്.
 
അതേസമയം പരാതി സ്വീകരിക്കാൻ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. അതിനാൽ സമീപത്തെ മറ്റിരു പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റേഷൻ പരിധിയിൽ സംഭവിച്ച കുറ്റകൃത്യമല്ലാത്തതിനാൽ സീറോ എഫ് ഐ ആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സ്ഥലത്തെ സ്റ്റേഷനിലേക്ക് പരാതി മാറ്റുമെന്നും പൊലീസ് വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments