Webdunia - Bharat's app for daily news and videos

Install App

ഓഫീസ് വളപ്പിൽ മദ്യപിക്കുന്നത് ചോദ്യംചെയ്ത സെക്യൂരിറ്റിയെ കരാർ ജീവനക്കാരൻ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (14:32 IST)
മദ്യപിക്കുന്നത് തടഞ്ഞതിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വളര്‍ത്തു മത്സ്യവില്‍പന കേന്ദ്രത്തിലെ സെയില്‍മാന്‍ തോര്‍ത്തുമുണ്ടു മുറുക്കി ശ്വാസം മുട്ടിച്ചുകൊന്നു. തിരുവനന്തപുരത്തെ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ഓഫീസിലാണ് സംഭവം ഉണ്ടായത്. മദ്യം കഴിക്കുന്നത് വിലക്കിയതിന് ജബ്ബാർ എന്ന താൽകാലിക ജീവനക്കാരൻ 72 കാരനായ മാധവൻ നായരെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ഓഫീസ് വളപ്പിലെ വളർത്തുമത്സ്യങ്ങളുടെ സ്റ്റാളിൽ താൽകാലിക ജിവനക്കാരനണ് ജബ്ബാർ. പലപ്പോഴും മദ്യപിച്ച് ഇയാൾ സ്ഥാപനത്തിൽ തന്നെയാണ് കിടന്നുറങ്ങാറുള്ളത്. സംഭവദിവസം രാത്രി ഇയാളുടെ കയ്യിൽ നിന്നു, മദ്യപിച്ചിരുന്ന ഗ്ലാസ് താഴെ വീണ് പൊട്ടിയത് മാധവൻ നായർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
 
ഇത് വാക്കേറ്റമാ‍യും പിന്നീട് കയ്യാങ്കളിയിലേക്കും മാറി. ഈ വിദ്വേഷത്തിൽ ഉറങ്ങാന്‍കിടന്ന മാധവന്‍നായരെ ജബ്ബാര്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മുറിയില്‍ മല്‍പിടിത്തം നടന്നതായി ആര്‍ക്കും സംശയം തോന്നാത്തവിധം സാധനങ്ങളെല്ലാം അടുക്കി വച്ചു. മാധവൻ നായരുടെ കഴുത്തിലുണ്ടായിരുന്ന മാലയും ഇയാൾ കൈക്കലാക്കിയിരുന്നു. ജബ്ബാറിനെ അറസ് ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങൾ വ്യക്തമാകുന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments