Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിർബന്ധിച്ച് ശമ്പളം വാങ്ങേണ്ട: സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി

നിർബന്ധിച്ച് ശമ്പളം വാങ്ങേണ്ട: സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി
, ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (14:04 IST)
കൊച്ചി: സർക്കാറിന്റെ സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി രംഗത്ത്. സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണം എന്ന് അഭ്യർത്ഥിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവ് നിർബന്ധിത സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു
 
ശമ്പളം നൽകാനായി ആരെയും നിർബന്ധിക്കാൻ സധിക്കില്ല. സാലറി ചൽഞ്ചിന് സമ്മതം അറിയിക്കുന്നവരുടെ വിഷദാംശങ്ങൾ മാത്രം അറിയിച്ചാൽ പോരെ വിയോജിക്കുന്നവരുടെ വിവരങ്ങൾ പരസ്യമാക്കേണ്ടതുണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. 
 
എന്നാൽ സലറിക്കായുള്ള മുഖ്യമന്ത്രിയുടെ അപേക്ഷമാത്രമാണ് പൂറത്തിറക്കിയിട്ടുള്ളത് എന്നും ആരുടെ പക്കൽനിന്നും പണം പിടിച്ചുവാങ്ങില്ലെനും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. സാലറി ചലഞ്ചിനെതിരെ എൻ ജി ഒ യൂണിയൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിനക്ക് മുല്ലയെ ഒരുപാട് ഇഷ്ടമാണല്ലേ?- പെൺകുട്ടിയുടെ മുഖത്തടിച്ച് വനിതാ പൊലീസ്, മുസ്ലിം യുവാവിനെ സ്നേഹിച്ച ഹിന്ദു യുവതിക്ക് ക്രൂര പീഡനം