ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായതിന് മാതാപിതാക്കൾ 15കാരിയെ ചുട്ടുകൊന്നു

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (12:45 IST)
ജയ്പൂർ: ഗ്രമത്തിലെ യുവാവുമായി പ്രണയത്തിലായതിന് 15 കാരിയായ സ്വന്തം മകളെ മാതാപിതാക്കൾ ചേർന്ന് ജീവനോടെ ചുട്ടുകൊന്നു. ജ്യപൂരിൽ പാഗ്രി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. യുവാവുമായുള്ള പ്രണയം നാട്ടുകാർക്കിടയിൽ ചർച്ചയായതാണ് കൊലപാതകം നടത്താൻ മാതാപിതാക്കളെ പ്രേരുപ്പിച്ചത്.
 
തങ്ങളുടെ മകൾ വീട്ടിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തതായി പറഞ്ഞ് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. പരിക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മാനസിക സംഘർഷത്തിലാണ് ആത്മഹത്യ എന്നായിരുന്നു മാതാപിതാക്കളുടെ വാദം. എന്നാൽ പൊലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ പെൺകുട്ടിയുടേത് ആത്മഹത്യയല്ല എന്ന് കണ്ടെത്തുകയായിരുന്നു.
 
ഫോറൻസിക് സംഘം സംഭവ സ്ഥാലത്ത് നിന്നും ശേഖരിച്ച തെളിവുകളും മാതാപിതാക്കളുടെ മൊഴിയിലെ വൈരുദ്യവുമാണ് കൊലപാതകം പുറത്തുകൊണ്ടുവന്നത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മകളെ തങ്ങൾ ചുട്ടുകൊല്ലുകയായിരുന്നു എന്ന് സമ്മതിച്ചിട്ടുണ്ട്. യുവാവുമായുള്ള പ്രണയത്തെ കുറിച്ച് ഗ്രാമ വാസികൾ മോഷമായി സംസാരിക്കാൻ ആരംഭിച്ചതോടെയാണ് മകളെ കൊലപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചത് എന്നും ഇവർ പൊലീസിനു മൊഴി നൽകി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂക്കോട്ടൂരിലെ ഫുട്വെയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

എംഎല്‍എയെക്കാള്‍ മുകളില്‍ വാര്‍ഡ് കൗണ്‍സിലര്‍! പുതിയ നെയിം ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് ആര്‍ ശ്രീലേഖ

റെക്കോർഡുകൾ തിരുത്തിയെഴുതി ബെവ്കോ; പുതുവത്സരത്തലേന്ന് വിറ്റത് 105.78 കോടി രൂപയുടെ മദ്യം

കുറുമ്പ് കുറച്ചധികം കൂടുന്നു, ഗ്രോക്ക് എ ഐ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങളെ അശ്ലീല ചിത്രങ്ങളാക്കുന്നു, വ്യാപകവിമർശനം

വെള്ളാപ്പള്ളി വർഗീയവാദിയല്ല, മതേതര നിലപാടുള്ള നേതാവ്: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments