Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരേ പെൺകുട്ടിയെ പ്രണയിച്ച സഹപാഠികൾ പരസ്പരം തീ കൊളുത്തി മരിച്ചു

ഒരേ പെൺകുട്ടിയെ പ്രണയിച്ച സഹപാഠികൾ പരസ്പരം തീ കൊളുത്തി മരിച്ചു
, തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (15:29 IST)
ഹൈദെരാബാദ്: ഒരേ പെൺകുട്ടിയോട് തോന്നിയ ഇഷ്ടത്തിന്റെ പേരിൽ സഹപാഠികളായ രണ്ട്പേർ പരസ്പരം തീ കൊളുത്തി മരിച്ചതയി പൊലീസ്. പെൺകുട്ടിയോട് രണ്ട് പേർക്കും പ്രണയമുണ്ടായിരുന്നു എന്നും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നും ഇരുവരുടെയും സഹപാഠികൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥികളായ മഹീന്ദറും രവിതേജസുമണ് മരണപ്പെട്ടത്. 
 
തെലങ്കാനയിലെ ജഗ്തിയിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. 
ഇരുവരും പരസ്പരം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്. സംഭവ സ്ഥലത്തുനിന്നും ബിയർ ബോട്ടിലുകളും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണിലെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. 
 
അതേ സമയം ഇവർക്കൊപ്പം മറ്റൊരു വിദ്യാർത്ഥികൂടി ഉണ്ടായിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. അതിനാൽ തന്നെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യം പരിശൊധിക്കുകയാണ് പൊലീസ് ഇപ്പോൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്രയും നല്ലൊരു പ്രധാനമന്ത്രിയെ മറ്റെവിടെ കാണാൻ കഴിയും: വീണ്ടും തള്ളിമറിച്ച് ബിപ്ലവ് കുമാർ