Publish Date: Mon, 22 Oct 2018 (13:04 IST)
Updated Date: Mon, 22 Oct 2018 (13:06 IST)
ജയ്പൂർ: കൂട്ടബലാത്സംഗത്തിനിരയായ യുവതി വിവസ്ത്രയായി മൂന്നാം നിലയിൽ നിന്നും ചാടി. രാജസ്ഥാനിലെ ജെയ്പൂർ മുഹാനയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. യുവതി ജെയ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലണ്.
ഇരുപത്തിമൂന്നുകാരിയായ നേപ്പാൾ സ്വദേശിനി അപകടനില തരണം ചെയ്തിട്ടുണ്ട്. യുവതിയെ രണ്ട്പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇവരിൽ നിന്നും രക്ഷപ്പെടാനാണ് മൂന്നാം നിലയിൽ നിന്നും എടുത്തുചാടിയത്.
സംഭവത്തിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോകേഷ് സെയ്‌നി(19), കമല്‍ സെയ്‌നി(24) എന്നിവരെയാണ് ജെയ്പൂർ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.