ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി നോമ്പുനോറ്റ് ഭാര്യ; അതേദിവസം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (14:50 IST)
ഗുഡ്ഗാവ്: ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനു വേണ്ടി ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ ആചരിക്കുന്ന 'കര്‍വാ ചൗത്' നോമ്പ് നോറ്റ യുവതിയെ ഭർത്താവ് തന്നെ കൊലപ്പെടുത്തി. ഫരീദാബാദിലെ അന്‍സല്‍ വാലി വ്യൂ സൊസൈറ്റിയില്‍ ശനിയാഴ്ചയാണ് സംഭവം. ബാങ്ക് ഉദ്യോഗസ്ഥയായ 32കാരി ദീപിക ചൗഹാനെയാണ് ഭർത്താവ് വിക്രം ചൌഹാൻ എട്ടാം നിലയിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത്.
 
'കര്‍വാ ചൗത്' നോമ്പ് നോറ്റിരുന്നെങ്കിലും ഇരുവരും തമ്മിൽ സംഭവ ദിവസം വഴക്കുണ്ടായിരുന്നു. ഇതിന്റെ ദേശ്യത്തിൽ ഭാര്യയെ വിക്രം ചൌഹാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്നും തള്ളി തഴെയിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
 
പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. നാലു വയസ്സുള്ള പെണ്‍കുട്ടിയും ആറുമാസം പ്രായമുള്ള ആണ്‍കുട്ടിയും ഇവർക്കുണ്ട്. എന്നാൽ ഇരുവരുടെയും ബന്ധത്തിൽ അടുത്തിടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇവര്‍ താമസിക്കുന്ന സൊസൈറ്റിയിലെ വിവാഹിതയായ ഒരു സ്ത്രീയുമായി വിക്രം അടുപ്പത്തിലായിരുന്നുവെന്നും ഇതെ ചൊല്ലി ഇവർ വഴക്കിടാറുണ്ടെന്നും  ദീപികയുടെ പിതാവ് ഹരികൃഷ്ണന്‍ അഹൂജ പറഞ്ഞു
 
അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ കെട്ടിടത്തിൽ നിന്നും തള്ളി താഴെയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്നും പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്. സഭവത്തിൽ വിക്രം ചൌഹാ‍നെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments