Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാരമുള്ള പാഠപുസ്തകങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാൻ സംവിധാനം ഒരുക്കണം; കുട്ടികൾ ചുമട്ടുകാരല്ലെന്ന് ഹൈക്കോടതി

ഭാരമുള്ള പാഠപുസ്തകങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാൻ സംവിധാനം ഒരുക്കണം; കുട്ടികൾ ചുമട്ടുകാരല്ലെന്ന് ഹൈക്കോടതി
, ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (14:20 IST)
കൊച്ചി: കുട്ടികളുടെ സ്കൂൾബാഗുകളുടെ അമിത ഭാരത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഹൈക്കോടതി. കുട്ടികൾ ചുമട്ടുകാരല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിത ഭാരം കുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട സമർപ്പിക്കപ്പെട്ട പൊതുതാൽ‌പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമരശം.
 
അമിതഭാരമുള്ള പാഠപുസ്തകങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കണം. എന്തിനാണ് കുട്ടികളെകൊണ്ട് പാഠപുസ്തകങ്ങൾ എല്ലാം ചുമപ്പിക്കുന്നത് എന്ന് കോടതി ചോദിച്ചു. കുട്ടികളുടെ ബാഗുകളുടെ ഭാരം കുറക്കുന്നതിന് പ്രായോഗികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്നായിരുന്നു സി ബി എസ് ഇ കോടതിയിൽ വ്യക്തമാക്കിയത്. എന്നാ‍ൽ ഇത് ഇലക്ട്രോണികെ യുഗമല്ലേ എന്ന് കോടതി തിരികെ ചോദ്യം ഉന്നയിക്കുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ ജി മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയെന്ന് ബി ഗോപാലകൃഷ്ണൻ, ശബരിമലയിൽ എത്ര പൊലീസിനെ ഇറക്കിയാലും ഇരട്ടി ഭക്തരെ എത്തിക്കുമെന്നും ഭീഷണി