Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോലി വാഗ്ദാനം നൽകി ഓഫീസിലെത്തിച്ച് പീഡനം, ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയത് നിരവധി പെൺകുട്ടികളെ

ജോലി വാഗ്ദാനം നൽകി ഓഫീസിലെത്തിച്ച് പീഡനം, ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയത് നിരവധി പെൺകുട്ടികളെ
, തിങ്കള്‍, 5 നവം‌ബര്‍ 2018 (20:16 IST)
ചെന്നൈ: ബിടെക് ബിരുദധാരികൾക്ക്  ജോലി ശരിയാക്കി നൽകാം എന്ന് വാഗ്ദാനം നൽകി ഓഫീസിലെത്തിച്ച് പീഡനം. ശീതളപാനിയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് എഞ്ചിനിയറിംഗ് ബിരുദധാരിയായ അഴക് സുന്ദരം പീഡനത്തിനിരയാക്കിയത്. നിരവധി പേരാണ് ഇയാളുടെ വലയിൽ വീണത്. സ്‌കൈലൈന്‍ ടെക്നോളജീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പീഡനം. 
 
എഞ്ചിനിയറിംഗ് ബിരുദം എടുത്ത പെൺകുട്ടുകളെ മാത്രമാണ് ഇയാൾ ലക്ഷ്യം വച്ചിരുന്നത്. ജോലി വഗ്ധാനം നൽകി യുവതികളെ ഓഫീസിലെത്തിക്കും തുടർന്ന് പതിനായിരം മുതൽ 20000 രൂപ ഇവരിൽ നിന്നും കൈപ്പറ്റിയ ശേഷം കുടിക്കാൻ മയക്കുമരുന്ന് കലർത്തിയ ശീതള പാനിയം നൽകും. ഇതാണ് രീതി. പിന്നീട് നഗ്ന ചിത്രങ്ങൾ കാട്ടി പെൺകുട്ടികളെ ഭീഷണപ്പെടുത്തും.
 
ചതിയിൽ‌പെട്ടത് മനസിലായതോടെ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. ജോലിക്കാ ഓഫീസിലെത്തിയ യുവതിയിൽ നിന്നും 20000 രൂപ അഴക് സുന്ദരം കൈപ്പറ്റിയിരുന്നു. തുടർന്ന് ഫോം ഫിൽ ചെയ്യുന്നതിനിടെ യുവതിക്ക് കുടിക്കാൻ ശീതള പാനിയം നൽകി. ബോധം വരുമ്പോൾ താൽ മറ്റൊരു മുറിയിൽ പൂർണ നഗ്നയായി കിടക്കുകയായിരുന്നു എന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 
 
യുവതിയുടെ പരാതിയില്‍ സേലൈയാര്‍ പൊലീസ് സുന്ദരത്തെ അറസ്റ്റ് ചെയ്യുകയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ ലൈംഗിക പ്രവർത്തികൾ കണ്ട് ആസ്വദിക്കുന്ന തരത്തിലുള്ള മാനസികാവസ്ഥയുള്ള ആളാണ് അഴക് സുന്ദരം എന്ന് പൊലീസ് പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂർ വിമാനത്താവളത്തിൽനിന്നും പറന്നുയരുന്ന ആദ്യ വിമാനത്തിലെ യാത്രക്കാരാകാൻ നവംബർ 9 മുതൽ അവസരം !