ഷാജഹാന്‍പുര്‍: ട്രെയിനിൽ പുകവലിക്കുന്നത് തടഞ്ഞതിന് ഗർഭിണിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പഞ്ചാബിൽ നിന്നും ബീഹാറിലേക്കുള്ള ജാലിയൻവാലാ എക്സ്പ്രസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 45കാരിയായ ചിനാത് ദേവിയാണ് സഹയാത്രികൻ സോനു യാദവിന്റെ ക്രൂരതയിൽ കൊല്ലപ്പെട്ടത്.
ഛാട്ട് പൂജക്കായി ബിഹാറിലേക്ക് കുടുംബസമേദം യാത്രചെയ്യുകയായിരുന്നു ചിനാദ് ദേവി. ഇവരുടെ സമീപത്തിരുന്ന് സോനു യാദവ് പുകവലിച്ചതോടെയാണ് ചിനാദ് ദേവി എതിർത്തത്. ഇത് പിന്നീട് തർക്കത്തിലേക്ക് നീങ്ങി. ഇതിനിടെ സോനു യാദവ് ചിനാദ് ദേവിയുടെ കഴുത്ത് ഞെരിക്കുകയായിന്നു.
ബോധരഹിതയായ ഇവരെ ഷാജഹാൻപൂരിൽ ട്രെയിൻ നിർത്തിയ ഉടനെ സമീപത്തെ അശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകായായിരുന്നു. സംഭവത്തിൽ സോനു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.