മുൻ ഭർത്താവിന്റെ ക്രൂരത, ഗർഭിണിയായ യുവതിയെ ഉദരത്തിൽ അമ്പെയ്ത് കൊലപ്പെടുത്തി; കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തു

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (14:13 IST)
ഗർഭിണിയായ യുവതിയെ ഉദരത്തിൽ അമ്പെയ്ത് കൊലപ്പെടുത്തി മുൻ ഭർത്താവിന്റെ ക്രൂരത. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. സന മുഹമ്മദ് എന്ന 35കാരിയാണ് കൊല്ലപ്പെട്ടത്.
 
സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവായ രാമണോഡ്‌ഗെ ഉണ്മതല്ലെഗാഡൂവിനെ പൊലീസ് പിടികൂടി. ദേവി ഉണ്മതല്ലെഗാഡൂ എന്നായിരുന്നു നേരത്തെ യുവതിയുടെ പേര്. ഏഴു വർഷങ്ങൾക്ക് മുൻപ് ഇംതിയാസ് മുഹമ്മദ് എന്നയാളെ ഇവർ വിവാഹം കഴിക്കുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് പിന്നിൽ. 
 
വീടിനു സമീപം അമ്പും വില്ലുമായി രാമണോഡ്‌ഗെയെ കണ്ടതോടെ ഇംതിയാസ് ഓടി ഭാര്യയുടെ അടുത്തെത്തിയെങ്കിലും. അപ്പോഴേക്കും ആക്രമണം നടന്നിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളും ഇംതിയാസ് മുഹമ്മദുമായുള്ള വിവാഹത്തിൽ മൂന്ന് മക്കളും ഇവർക്കുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

LPG Shortage : ഗ്യാസ് സിലിണ്ടർ ക്ഷാമം: അടിയന്തര നടപടികൾ ആരംഭിച്ച് കേരള സർക്കാർ

കേരളത്തിലെ വോട്ടെടുപ്പ് ഒറ്റഘട്ടമായി, തിരെഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം, ഏപ്രിലിൽ പോളിംഗ് സാധ്യത

ചായയില്ല, ചട്‌നിയില്ല, ഓംലറ്റും ഇല്ല ! എൽപിജി സിലിണ്ടർ പ്രതിസന്ധി തുടരുന്നു, മിണ്ടാതെ മോദി

ഇറാൻ സർക്കാർ ഉടൻ നിലംപൊത്തില്ലെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്, യുഎസിന് കാര്യങ്ങൾ എളുപ്പമാവില്ല

ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നു വീണു, വെടിവെച്ചിട്ടതാണെന്ന് ഇറാൻ നിഷേധിച്ച് യുഎസ്, അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments