Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്നോടൊപ്പമുള്ള ലൈംഗികതപോലും പരിശുദ്ധമെന്ന് ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ചു, യുവതികളെ 20വർഷം തടവിൽവച്ച് പീഡനത്തിനിരയാക്കിയ പാസ്റ്റർക്ക് 15 വർഷം തടവ്

തന്നോടൊപ്പമുള്ള ലൈംഗികതപോലും പരിശുദ്ധമെന്ന് ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ചു, യുവതികളെ 20വർഷം തടവിൽവച്ച്  പീഡനത്തിനിരയാക്കിയ പാസ്റ്റർക്ക് 15 വർഷം തടവ്
, വ്യാഴം, 22 നവം‌ബര്‍ 2018 (15:34 IST)
ടൊക്ക്യോ: വിശ്വാസത്തിന്റെ പേരിൽ മാനസികമായി അടിമപ്പെടുത്തി അനുയായികളായ യുവതികളെ ഇരുപത് വർഷത്തോളം തടവിൽ പാർപ്പിച്ച് പീഡനത്തിനിരയാക്കിയ പാസ്റ്ററക്ക് കോടതി 15 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. മാൻ‌മിൻ സെൻഡ്രൽ ചർച്ചിലെ പാസ്റ്ററായ ജിറോക്കാ ലീക്കാണ് കോടതി ശിക്ഷ വിധിച്ചത്.
 
വിശ്വാസത്തിന്റെ പേരിൽ അനുയായികളായ യുവതികളെ മാനസികമായി അടിമപ്പെടുത്തിയാണ് 75കാരനായ പാസ്റ്റർ ലൈംഗികമായി ഉപയോഗപ്പെടുത്തിയത്. തന്നോടൊപ്പമുള്ള ലൈംഗിക ബന്ധം പോലും പരിശുദ്ധമാണ് എന്നാണ് ഇയാൾ അനുയായികളായ സ്ത്രീകളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഇതനുസരിച്ച യുവതികൾ ലിക്ക് വഴങ്ങിക്കൊടുക്കുകയായിരുന്നു.
 
പ്രാർത്ഥനയിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നയാൾ എന്ന നിലയിലാണ് ലീ അറിയപ്പെട്ടിരുന്നത്. ചെറുപ്പം മുതൽ തന്നെ ലിയുടെ അനുയായികളായി മാറിയ യുവതികളാണ് ഇരയാക്കപ്പെട്ടത്. പാസ്റ്ററെ ദൈവതുല്യനായാണ് യുവതികൾ കണ്ടിരുന്നത്. അതിനാൽ തന്നെ ഇയാൾ പറയുന്നതെന്തും യുവതികൾ അനുസരിക്കാൻ തയ്യാറായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എർട്ടിഗയുടെ രണ്ടാം തലമുറക്കാരെത്തി, വില 7.44 ലക്ഷം മുതൽ