Publish Date: Wed, 19 Dec 2018 (15:32 IST)
Updated Date: Wed, 19 Dec 2018 (15:34 IST)
ഡൽഹി: ഭാര്യയോട് അപമര്യാദയായി പെരുമാറിയതിന് യുവാവിന്റെ ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഡൽഹിയിലെ അമൽ വിഹാറിലാണ് സംഭവം ഉണ്ടായത്. സുഭാഷ് എന്ന യുവാവാണ് 35കാരനായ രാജേഷിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.
സുഭാഷിന്റെ ഭാര്യയോട് രാജേഷ് മോശമായി പെരുമാറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ സമയം സുഭാഷ് കൂടെയുണ്ടായിരുന്നില്ല. സുഭാഷ് രാജേഷിനോട് ഇക്കാര്യം ചോദിക്കാൻ ചെല്ലുകയും ഇത് വലിയ തർക്കമായി മാറുകയും ചെയ്തു. ഇതിനിടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുഭാഷ് രാജേഷിനെ പലതവണ കുത്തുകയായിരുന്നു.
ആഴത്തിലുള്ള അഞ്ച് ഗുരുതര മുറിവുകൾ രാജേഷിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. രാജേഷ് ആശുപത്രിയിലെത്തുന്നതിന് മുൻപ തന്നെ മരിച്ചു. സംഭവത്തിൽ പൊലീസ് സുഭാഷിനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.