Webdunia - Bharat's app for daily news and videos

Install App

ബ്യൂട്ടിപാർലറിന്റെ മറവിൽ പെൺവാണിഭം; വീട്ടമ്മയെ ദുബായിലെത്തിച്ച് തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (15:19 IST)
ചാവക്കാട്: ബ്യൂട്ടിഷ്യന്‍ ജോലി ശരിയാക്കി നൽകാൻ പറഞ്ഞ് വീട്ടമ്മയെ ദുബൈയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. മണത്തല സ്വദേശികളായ പിതാവിനും മകനുമെതിരെ വീട്ടമ്മ പൊലീസിൽ പരാതി നൽകി. പരാതി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ നാട്ടിലെത്തിയിട്ടുണ്ടെങ്കിലും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
 
കേസിലെ ഒന്നാം പ്രതി വീട്ടമ്മയുമായി നല്ല പരിചയം ഉള്ളവരാണ്. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ വിദേശത്ത് ജോലിക്ക് പോകാൻ തീരുമാനിച്ചത്. വീട്ടമ്മയിൽനിന്നും രണ്ടര ലക്ഷം രൂപ കൈപ്പറ്റിയാണ് ഒന്നാം പ്രതി  ദുബായിലേക്ക് കൊണ്ടുപോയത്. രണ്ടാം പ്രതി ദുബായിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പ്രതികൾ വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോയത്.
 
പിറ്റേന്ന് ഒന്നാം പ്രതിയുടെ അടുത്തേക്ക് രണ്ടാം പ്രതിയുടെ കൂടെ ചെല്ലണമെന്ന് ഫോണില്‍ അറിയിച്ചെങ്കിലും വീട്ടമ്മ പോയില്ല  മലയാളികളായ ഏതാനും സ്ത്രീകളുമായി വന്ന് വീട്ടമ്മയെ രണ്ടാം പ്രതി ഉപദ്രവിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു അടുത്ത ദിവസം ജോലിക്കെന്നും പറഞ്ഞ് കുറച്ച്‌ ദൂരെയുള്ള മസാജ് സെന്ററിലേക്ക് കൊണ്ടുപോയി. ഇവിടെ റിസപ്ഷനില്‍ ഉണ്ടായിരുന്നത് ഒന്നാം പ്രതിയുടെ മറ്റൊരു മകനായിരുന്നു. 
 
മസാജിന്റെ മറവില്‍ പെണ്‍വാണിഭമാണ് അവിടെ നടക്കുന്നതെന്ന് വീട്ടമ്മക്ക് ബോധ്യമായി. അന്നേദിവസം വീട്ടമ്മയിരുന്നിരുന്ന മുറിയിലേക്ക് ഒന്നാം പ്രതി കടന്നുവന്ന് ഉപദ്രവിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. ജീവൻ നഷ്ടമാവാതിരിക്കാൻ പിന്നീട് ഇവർക്ക് വഴങ്ങിക്കൊടുക്കേണ്ടിവന്നു. വീട്ടമ്മയുടെ നിര്‍ബന്ധം മൂലം പ്രതികള്‍ പാസ്‌പോര്‍ട്ടും ടിക്കറ്റും നല്‍കി നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ

വായില്‍ തുണി തിരുകി യുവതിയെ ബലാത്സംഗം ചെയ്തു, ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍; പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു

Bank Holidays: ഈ മാസം ഒന്‍പത് ദിവസങ്ങള്‍ ബാങ്ക് അവധി; ശ്രദ്ധിക്കുക

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

അടുത്ത ലേഖനം
Show comments