ആരാധകർക്ക് സന്തോഷവാർത്ത, സീത അമ്മയാകുന്നു?!

വ്യാഴം, 20 ഡിസം‌ബര്‍ 2018 (11:33 IST)
ഫ്ലവേഴ്സ് ചാനലിൽ ഗിരീഷ് കോന്നി ഒരുക്കുന്ന സീരിയലാണ് സീത. സ്വാസിക സീതയാകുന്ന സീരിയലിൽ ഷാനവാസ് ആയിരുന്നു സീതയുടെ ഭർത്താവ് ഇന്ദ്രനെ അവതരിപ്പിച്ചത്. എന്നാൽ, നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന സീരിയലിൽ നിന്നും ഇന്ദ്രനെ പെട്ടന്നൊരു ദിവസം ഒരു കാരണവുമില്ലാതെ കൊല്ലുകയായിരുന്നു സംവിധായകൻ. 
 
എന്നാൽ, ആരാധകരുടെ പ്രതിഷേധങ്ങൾ ഫലം കാണുന്നുവെന്നാണ് സൂചന. ഇന്ദ്രനെ തിരികെ കൊണ്ടുവരണമെന്ന ആരാധകരുടെ ആഗ്രഹം പൂർത്തിയാകാനാണ് സാധ്യത. എന്നാൽ, വരുന്നത് ഷാനവാസ് അല്ലെന്നും റിപ്പോർട്ടുണ്ട്. ഇന്ദ്രനെ കാത്തിരിക്കുന്ന ഫാൻസിന് മറ്റൊരു സന്തോഷ വാർത്ത ഉടൻ ഉണ്ടാകും. 
 
ഇന്ദ്രന്റെ വിയോഗത്തിനിടയിലും സീതയ്ക്ക് നിലയുറപ്പിക്കാൻ ശക്തമായി പിടിച്ച് നിൽക്കാൻ സംവിധായകൻ കണ്ടെത്തിയ മാർഗമാണ് ഇപ്പോൾ വൈറലാകുന്നത്. സീത ഉടൻ തന്നെ ഗർഭിണിയാകുമെന്നാണ് സൂചന. ഇന്ദ്രൻ ഇല്ലെങ്കിലും ഇന്ദ്രന്റെ കുഞ്ഞിനു വേണ്ടിയെങ്കിലും സീത ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും പഴയ ജീവിതത്തിലേക്ക് മടങ്ങുമെന്നും സൂചനയുണ്ട്. എന്തൊക്കെ മാർഗങ്ങൾ സ്വീകരിച്ചാലും പ്രേക്ഷക മനസ്സിലേക്ക് സീതയെന്ന സീരിയൽ വീണ്ടും ചേക്കേറണമെങ്കിൽ അതിനു ഇന്ദ്രൻ വേണമെന്നതാണ് സത്യം.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഈ പ്രായത്തിൽ പോലും എനിക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല, ലാൽ അങ്കിളിനെ നമിച്ചു': മോഹൻലാലിനെ വാനോളം പുകഴ്‌ത്തി ദുൽഖർ സൽമാൻ