Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

സ്ത്രീധനം ആവശ്യപ്പെട്ട് വഴക്ക്; അമ്മായിയമ്മ മരുമകളെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

വാർത്ത
, വെള്ളി, 28 ഡിസം‌ബര്‍ 2018 (18:07 IST)
നോയിഡ: സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അമ്മായിയമ്മ മരുമകളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ഉത്തർപ്രദേശിലെ നോയിഡയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. 30 വയസുകാരിയായ ചഞ്ചൽ എന്ന യുവതിയുടെ മേൽ അമ്മായിയമ്മ രാജ്കുമാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
 
സംഭവത്തിന് ശേഷം രാജ്കുമാരി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ അശുപത്രിയിലെത്തിച്ചത്. 75 ശതമാനം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 
 
2010ലാണ് ത്രിഭുവനുമായി ചഞ്ചലിന്റെ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്കുള്ളിൽ തന്നെ ബിസിനസിനായി ഭർത്താവ് ത്രിഭുവൻ ചഞ്ചലിനോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ കഴിയാതെ വന്നതോടെ ഇയാൾ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു.
 
സംഭവ ദിവസം സ്ത്രീധനത്തെ ചൊല്ലി അമ്മയിയമ്മ ചഞ്ചലിനെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ചഞ്ചലിന്റെ സഹോദരൻ പൊലിസിന് മൊഴി നൽകി. സഹോദരന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്മായിയമ്മ രാജ്കുമാരി ഒളിവിലാണ്. ഇവരെ കണ്ടെത്താൽ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ത്രിഭൂവന്‍, പിതാവ് പ്രകാശ്, രാജ് കുമാരി, ഭര്‍ത്തൃ സഹോദരന്‍ സോനു എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഫോൺ Xന് ഇന്ത്യൻ വിപണിയിൽ വില കുറയും !