മക്കളെ കൊലപ്പെടുത്തി ജോലിചെയ്യുന്ന സ്ഥാപനത്തിലെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടു, അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത ഇങ്ങനെ

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (15:19 IST)
വാഷിംഗ്ടണ്‍: രണ്ട് മക്കളെയും കൊലപ്പെടുത്തി ജൊലി ചെയ്യുന്ന സ്ഥാപനത്തിന്റെ പൂന്തോട്ടത്തിൽ കുഴിച്ചിട്ട് അച്ഛബും രണ്ടാനമ്മയും. അമേരിക്കയിലെ ജോർജിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 14കാരിയായ മേരി ക്രോക്കര്‍, 16കാരനായ എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍ എന്നിവരെയാണ് പിതാവ് എൽ‌വിനും. രണ്ടാനമ്മയും ചേർന്ന് കൊലപ്പെടുത്തിയത്.
 
കുട്ടികളെ രണ്ട് ദിവസമായി കാണുന്നില്ല എന്ന് അയൽ‌ക്കാർ പരാതി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പൊലീസ് എൽ‌വിന്റെ വീട്ടിലെത്തി കാര്യങ്ങൾ ആരാഞ്ഞപ്പോൾ കുട്ടികൾ സൗത്ത് കരോലിനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയിരിക്കുകയാണ് എന്നാണ് എൽ‌വിൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ കുട്ടികൾ സൌത്ത് കരോലിനയിൽ എത്തിയിട്ടില്ല എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. 
 
ഇതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പൊലീസ് നടത്തിയ തിരച്ചിലിൽ എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ പൂന്തോട്ടത്തില്‍നിന്ന് രണ്ടുകുട്ടികളുടെയും മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ എൽ‌വിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ കൊലപ്പെടുത്താൻ ഉണ്ടായ കാരണം ഇതേവരെ വ്യക്തമായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രയ്ക്കിടയിലെ ‘ആ ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’; ശുചിത്വ ആശങ്കകൾക്ക് പുതിയ ഡിജിറ്റൽ പരിഹാരം

സി.പി.എം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗ് കവർന്നു

ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രിസ്തുമസ്; ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജേഷിനെ വെട്ടി രാജീവ് ചന്ദ്രശേഖര്‍; ശ്രീലേഖ തിരുവനന്തപുരം മേയര്‍

2026 Assembly Election: തൃശൂരില്‍ വി.എസ്.സുനില്‍ കുമാര്‍ മത്സരിക്കണമെന്ന് ആവശ്യം, ഇല്ലെങ്കില്‍ സിപിഎം ഏറ്റെടുക്കും?

അടുത്ത ലേഖനം
Show comments