Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

ആറുമാസം കൊണ്ട് ഫെയ്സ്ബുക്കിൽ പരിജയപ്പെട്ട യുവാവുമായി പ്രണയം തളിർത്തു, കാമുകനൊപ്പം ഒളിച്ചോടുന്നത് തടഞ്ഞ അമ്മയെ 19കാരി കുത്തിക്കൊലപ്പെടുത്തി

വാർത്ത
, ബുധന്‍, 26 ഡിസം‌ബര്‍ 2018 (15:43 IST)
ചെന്നൈ: കാമുകനൊപ്പം പോകുനതിന് തടസം നിന്നതിന് സ്വന്തം അമ്മയെ പത്തൊൻപതുകാരി കുത്തികൊന്നു. ചെന്നൈയിലെ തിരുവല്ലൂരിലാണ് സംഭവം. ഫെയ്‌സ്ബുക്കിലൂടെ പരിജയപ്പെട്ട കാമുകനോടൊപ്പം പോകാൻ തടസം നിന്നതോടെ ദേവി പ്രിയ എന്ന പത്തൊൻപതുകാരി അമ്മയെ കുത്തിവീഴ്ത്തുകയായിരുന്നു 
 
ആറുമാസം മുൻപാണ് ദേവിപ്രിയ വിവേക് എന്ന യുവാവിനെ ഫെയിസ്‌ബുക്കിലൂടെ പരിജയപ്പെടുന്നത്. ഇത് പിന്നീട് വളരെവേഗം പ്രണയത്തിലെത്തി. ബന്ധത്തെ അമ്മ ഭാനുമതിയും അച്ഛൻ സിവഗുരുനാഥനും എതിർത്തിരുന്നു. ഇതോടെ ദേവിപ്രിയ വിവേകിനൊപ്പം ഒളിച്ചോടാൻ തീരുമാനിക്കുകയയിരുന്നു.
 
തന്റെ വിഗ്‌നേഷ്, സതീഷ് എന്നീ രണ്ട് സുഹൃത്തുക്കൾ വീട്ടിലെത്തുമെന്നും അവരോടൊപ്പം ഇറങ്ങി വരണമെന്നുമാണ് കാമുകൻ വിവേക് ദേവി പ്രിയക്ക് നിർദേശം നൽകുന്നത്. ഇതനുസരിച്ച് വിഗ്‌നേഷും, സതീഷും ദേവിപ്രിയയുടെ വീട്ടിലെത്തിയിരുന്നു. ഇവരോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നത് അമ്മ കണ്ടതോടെ കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് ദേവി പ്രിയ അമ്മയെ കുത്തി വീഴ്ത്തുകയായിരുന്നു.
 
ഈ സമയം വിഗ്‌നേഷും, സതീഷും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും ഇവരുടെ വസ്ത്രങ്ങളിൽ ചോര പുരണ്ടത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പിടികൂടുകയായിരുന്നു. സംഭവത്തിൽ മകൾ ദേവി പ്രിയ കാമുകൻ വിവേക് സുഹൃത്തുക്കളായ വിഗ്‌നേഷ്, സതീഷ് എന്നിവരെ പൊലീസ് പിടികൂടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ ലാപ്‌ടോപ് കമ്പ്യൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് അസൂസ് !