Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മുന്നുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി, പെൺകുട്ടിയെ കണ്ടെത്തിയത് രക്തത്തിൽ കുളിച്ചനിലയിൽ

ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മുന്നുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി, പെൺകുട്ടിയെ കണ്ടെത്തിയത് രക്തത്തിൽ കുളിച്ചനിലയിൽ
, ശനി, 2 ഫെബ്രുവരി 2019 (19:44 IST)
ചണ്ഡീഗഢ്: ഹരിയാനയിൽ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ റോഹ്തക് റെയിൽ‌വേസ്റ്റേഷന് സമീപത്ത് വ്യാഴാഴ്ച രാത്രിയോടെണ് സംഭവം ഉണ്ടായത്. 
 
പെൺകുട്ടിയെ വീട്ടിൽനിന്നും കാണാതയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ റോഹ്തക് റെയിൽ‌വേ സ്റ്റേഷന് സമീപത്തുനിന്നും രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി അപകട നില തരണം ചെയ്തിട്ടില്ല. 
 
സംഭവത്തിൽ പൊലീസ് കേസ് രജിസ്തർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, അതേ സമയം പ്രതികളെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. കൂട്ടബലാത്സംഗം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഊബർ സ്പീഡ് ബോട്ടിലും യാത്ര ചെയ്യാം, ജലഗതാഗത രംഗത്തേക്ക് കടന്ന് ഊബർ !