ആലുവാ പുഴയിൽ കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ യുവതിയുടെ മൃതദേഹം

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (14:11 IST)
ആലുവാ: പെരിയാറിന്റെ കൈവഴിയിൽ യുവതിയുടെ മൃതദേഹം കല്ലിൽ കെട്ടി താഴ്ത്തിയ നിലയിൽ. ആലുവ യു സി കോളേജിന് സമീപത്തെ വിദ്യാഭവൻ സെമിനാരിയോട് ചേർന്നുള്ള കുളിക്കടവിലാണ് ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. പുതപ്പിനുള്ളിൽ പൊതിഞ്ഞ് കല്ലിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. 40 കിലോയോളം ഭാരം വരുന്ന കല്ലിലാണ് യുവതിയുടെ മൃതദേഹം കെട്ടിയിരുന്നത്. 
 
ചൊവ്വാഴ്ച രാത്രിയോടെ സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്. മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാൽ ഇന്ന് രാവിലെയോടെയാണ് പൊലീസ് ഇൻ‌ക്വസ്റ്റ് നടപടിക പൂർത്തിയാക്കിയത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
 
സംഭവം കൊലപാതകം തന്നെയെന്ന നിഗമനത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച യുവതിയെ ഇതേവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിൽനിന്നും അടുത്തിടെ കാണാതായ യുവതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

ആന്‍ഡമാന്‍ കടലില്‍ ബോട്ട് മുങ്ങി, കുട്ടികളടക്കം 250 പേരെ കാണാതായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments