Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുക്കളജോലിക്കിടെ കൈമുറിഞ്ഞാൽ ചെയ്യേണ്ടത് ഈ നട്ടുവിദ്യ !

അടുക്കളജോലിക്കിടെ കൈമുറിഞ്ഞാൽ ചെയ്യേണ്ടത് ഈ നട്ടുവിദ്യ !
, ചൊവ്വ, 12 ഫെബ്രുവരി 2019 (19:54 IST)
അടുക്കളയിൽ ഭക്ഷണം തയ്യാറാക്കാനായി കറിക്കരിയുമ്പോഴൊ മീനോ ഇറച്ചിയോയെല്ലാം വൃത്തിയാക്കുമ്പോഴോ കൈമുറിയുക സാധാരണമാണ്. ഇത്തരം സാഹചര്യങ്ങളിലെല്ലാം നമ്മൾ ബാൻഡ്‌ എയ്ഡ് കയ്യിൽ കെട്ടുകയാണ് പതിവ്, എന്നാൽ ഇത്തരം മുറിവുകൾക്കുള്ള മരുന്ന് നമ്മുടെ അടുക്കളകളിൽതന്നെയുണ്ട് എന്നതാണ് വാസ്തവം. 
 
അടുക്കള ജോലിക്കിടെ കൈ മുറിഞ്ഞാൽ ചെറിയ ഉള്ളിയാണ് പരിഹാരം. കൈ നല്ല വെള്ളത്തിൽ കഴുകിയ ശേഷം ഒന്നോ രണ്ടോ ചെറിയ ഉള്ളി നന്നായി ചതച്ച് മുറിവിൽ വക്കുക. ആന്റി സെപ്റ്റിക് ഗുണങ്ങൾ ചെറിയ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ബാക്ടീരിയകളെയും മൈക്രോണുകളെയും ചെറുക്കും.
 
കൈമുറിഞ്ഞാൽ ആ ഭാഗത്ത് മിക്കപ്പോഴും നിർവീക്കം ഉണ്ടാകൂം. ചെറിയ ഉള്ളി ചതച്ച് മുറിവിൽ പുരട്ടുന്നതോടെ മുറിവിൽ നീർവീക്കം ഉണ്ടാക്കുന്നതും ഒഴിവാക്കാനാകും. മുറിവ് വേഗത്തിൽ ഉണങ്ങുന്നതിനും  ചെറിയ ഉള്ളി പ്രയോഗം സഹായിക്കും. ഈ വിദ്യ ചെറിയ മുറിവുകളിൽ മാത്രമേ പ്രയോഗിക്കാവൂ. രക്തം വലിയ മുറിവുകൾക്ക് എത്രയും വേഗം തന്നെ ചികിത്സ തേടണം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടിനെ നേരിടാൻ തയ്യാറെടുക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !