Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരിയാറിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ യുവതിയെ കൊലപ്പെടുത്തിയത് വായിൽ ഷാൾ തിരുകി ശ്വാസം മുട്ടിച്ച്, ധരിച്ചിരുന്നത് മുട്ടിന് താഴെ ഇറക്കമുള്ള പന്റും, ചുരിദാർ ടോപ്പും

പെരിയാറിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ യുവതിയെ കൊലപ്പെടുത്തിയത് വായിൽ ഷാൾ തിരുകി ശ്വാസം മുട്ടിച്ച്, ധരിച്ചിരുന്നത് മുട്ടിന് താഴെ ഇറക്കമുള്ള പന്റും, ചുരിദാർ ടോപ്പും
, വ്യാഴം, 14 ഫെബ്രുവരി 2019 (19:06 IST)
ആലുവ: പെരിയാറിന്റെ കൈവഴിയിൽ കല്ല് കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ യുവതിയെ ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന നിഗമനത്തിൽ പൊലീസ്. യുവതിയുടെ വായിൽ ഒരു ഷാൾ മുഴുവനും തിരികിക്കയറ്റിയ നിലയിലായിരുന്നു. വായിൽ ഷാൾ തിരുകി ശ്വാസം മുട്ടിച്ചാവും കൊല നടത്തിയിരിക്കുക എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 
മൃതദേഹത്തിന്റെ കൈകൾ ഉയർന്ന നിലയിലാണ് ഉണ്ടായിരുന്നത്. കൊലപാത ശ്രമത്തിനിടയിൽ യുവതി കൊലപതികിയെ എതിർത്തതിനാലാകാം ഇതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിൽ അക്രമം നടന്നതിന്റെയോ മർദ്ദനമേറ്റതിയോ പാടുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി.
 
മുട്ടിന് താഴെ ഇറക്കമുള്ള പാന്റും ചുരിദാർ ടോപ്പുമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. കൈകളിലും കാലുകളിലും ക്യൂട്ടക്സ് ഇട്ടിട്ടുണ്ട്. മുടി കളർ ചെയ്തിട്ടുണ്ട്. യുവതിക്ക് 35 വയസ് പ്രമുണ്ടാകാം എന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടത് അന്യ സംസ്ഥാന യുവതിയാണ് എന്ന അനുമാനത്തിലാണ് പൊലീസ്. 
 
നലുമുതൽ ഏഴുദിവസംവരെ പഴക്കം മൃതദേഹത്തിനുണ്ട് എന്നാണ് മൃതദേഹം പരിശോധിച്ച ഫൊറൻസിക് വിദഗ്ധർ പറയുന്നത്. നിരയൊത്ത പല്ലുകളാണ് യുവതിക്കുണ്ടായിരുന്നത്. എന്നും ചുണ്ടിന് താഴെയായി കാക്കപ്പുള്ളിയുടെ രണ്ട് പാടുകൾ ഉണ്ട് എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 
 
ആലുവ യു സി കോളേജിന് സമീപത്തെ വിദ്യാഭവൻ സെമിനാരിയോട് ചേർന്നുള്ള കുളിക്കടവിലാണ് ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. പുതപ്പിനുള്ളിൽ പൊതിഞ്ഞ് കല്ലിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. 40 കിലോയോളം ഭാരം വരുന്ന കല്ലിലാണ് യുവതിയുടെ മൃതദേഹം കെട്ടിയിരുന്നത്. 
 
ചൊവ്വാഴ്ച രാത്രിയോടെ സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്. സംഭവം കൊലപാതകം തന്നെയെന്ന നിഗമനത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.. സമീപ പ്രദേശങ്ങളിൽനിന്നും അടുത്തിടെ കാണാതായ യുവതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കെമിക്കലും ചേർക്കാതെ ഇഡലി നാല് വർഷംവരെ കേടുകൂടാതെ സൂക്ഷിക്കാം, ലോകത്തെ അത്ഭുതപ്പെടുത്തി ഈ ഇന്ത്യൻ ഫിസിക്സ് പ്രഫസറുടെ കണ്ടെത്തൽ !