വീട്ടുനമ്പറിടാൻ കൈക്കൂലി വാങ്ങി, മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (14:05 IST)
മൂവാറ്റുപുഴ: പുതിയ വീടിന് നമ്പറിടുന്നതിനായി കൈക്കൂലി വാങ്ങിയ മുൻ പഞ്ചയത്ത് സെക്രട്ടറിക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ചിറ്റാട്ടുകര മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ കെ എൻ പൊന്നപ്പനാണ് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതുകൂടാതെ 20000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
 
പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയതിന് രണ്ട് വർഷവും. കൈക്കൂലി ആവശ്യപ്പെട്ടതിന് ഒരു വർഷവു ചേർത്താണ് മൂന്ന് വർഷം ശിക്ഷ വിധിച്ചിരിക്കുന്നത്. ജസ്റ്റിസ് ബി കാലാം പാഷയാണ് ശിക്ഷ വിധിച്ചത്. 2009 ഡിസംബർ 31നായിരുന്നു കേസിനാ‌സ്പദമായ സംഭവം ഉണ്ടായത്. 
 
വടക്കേക്കര പുളിക്കല്‍ ആന്റണി എന്നയാളുടെ പുതിയ വീടിന് നമ്പർ ഇടുന്നതിനും നികുതി കുറക്കുന്നതിനും പൊന്നപ്പൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സംഭവം അറിഞ്ഞ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ 2010 ജനുവരി ഒന്നിന് തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

Legislative Assembly Elections Exit Poll 2026 Live Updates: ആര് വീഴും? ആര് വാഴും?; എക്‌സിറ്റ് പോൾ ഫലങ്ങൾ വരാൻ ഇനി മണിക്കൂറുകൾ മാത്രം

ഇരുണ്ടകാലം?, വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കുത്തനെ കൂടി, സംസ്ഥാനത്ത് രാത്രി അരമണിക്കൂർ പവർക്കട്ട് ഏർപ്പെടുത്തി

'വൈദ്യുതി ഉപയോഗം റോക്കറ്റ് കുതിപ്പിൽ'; സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിങ്

വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും

അടുത്ത ലേഖനം
Show comments