Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്യൂഷൻ‌ക്ലാസിൽ വച്ച് അപമാനിച്ചതിൽ പ്രതികാരം, വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി 17കാരൻ

ട്യൂഷൻ‌ക്ലാസിൽ വച്ച് അപമാനിച്ചതിൽ പ്രതികാരം, വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി 17കാരൻ
, തിങ്കള്‍, 18 മാര്‍ച്ച് 2019 (16:18 IST)
ഡൽഹി:  ട്യൂഷൻ‌ക്ലസിലെ സഹപഠിയായ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ 17കാരൻ പിടിയിൽ. ഡൽഹിയിൽ ശനിയാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ട്യൂഷൻ ക്ലാസിൽ നടന്ന ഒരു സംഭവത്തിൽ 17കാരന് പെൺകുട്ടിയോട് തോന്നിയ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു.
 
ശനിയാഴ്ച സുഹൃത്തുക്കളെ കാണാനായി പുറത്തുപോയ പെൺകുട്ടി  ഏറെ വൈകിയിട്ടും വീട്ടിൽ തിരികെ എത്തിയില്ല. ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സുഹൃത്തായ 17കാരനൊപ്പമാണ് പെൺകുട്ടി ഉണ്ടായിരുന്നത് എന്ന് മനസിലായി ഇതോടെ 17കാരനെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 
പെൺകുട്ടിയുമായി ഒരു ഐസ്ക്രീം പാർലറിലെത്തി ഐസ് ക്രീം കഴിച്ച ശേഷം ഇരുവരും വീടുകളിലേക്ക് മടങ്ങി എന്നായിരുന്നു അൺകുട്ടി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ താൻ കൊലപ്പെടുത്തി എന്ന് 17കാരൻ സമ്മതിച്ചു. ട്യൂഷൻ ക്ലാസിൽ വച്ചുണ്ടായ ഒരു സംഭവത്തിലെ പകയാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പ്രതി പൊലീസിന് മൊഴി നൽകി.
 
പെൺകുട്ടിയെ 17കാരൻ ശനിയാഴ്ച വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുമായി വിജനമായ സ്ഥലത്ത് കൺസ്ട്രക്ഷൻ നടക്കുന്ന ഒരു കെട്ടിടത്തെലത്തി. ഇവിടെവച്ച് ശൈതളപാനിയത്തിൽ മയക്കുമരുന്ന കലക്കി അർധ ബോധാവസ്ഥയിലാക്കിയ ശേഷം പെൺകുട്ടിയുടെ കൈകളും കാലുകളും ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് തലയിൽ അടിക്കുകയായിരുന്നു. പ്രതിയുടേ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംഭവ സ്ഥലത്തുനിന്നും പൊലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോം വടക്കന് നല്ല കാലാവസ്ഥയാണ് എന്നാൽ ശബരിമല സമര നേതാവ് കെ സുരേന്ദ്രന് കാലാവസ്ഥ അത്ര നല്ലതല്ല !