ഹോട്ടൽ മുറികളിൽ ഒളിക്യാറ സ്ഥാപിച്ച് കിടപ്പറ ദൃശ്യങ്ങൾ പകർത്തി വിൽക്കുന്ന സംഘം പിടിയിൽ, പ്രതികൾ പകർത്തിയത് 1600ഓളം പേരുടെ സ്വകാര്യ ദൃശ്യങ്ങൾ

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (18:02 IST)
ഹോട്ടൽ മുറികളിൽ ഒളി ക്യാമറകൾ സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി പോൺ സൈറ്റിലൂടെ വിൽക്കുന്ന സംഘം പൊലീസിന്റെ പിടിയിലായി. ദക്ഷിണ കൊറിയയിലാണ് സംഭവം ഉണ്ടായത്. ഹോട്ടൽ മുറികളിൽ ആരും ശ്രദ്ധിക്കാത്ത ഇടങ്ങളിൽ ഒളിക്യാമറകൾ സ്ഥാപിച്ചാണ് മൂന്നംഗ സംഘം കിടപ്പറ ദൃശ്യങ്ങളും, നഗ്ന ദൃശ്യങ്ങളും പകർത്തിയിരുന്നത്. 
 
ദക്ഷിണ കൊറിയയിലെ 10 നഗരങ്ങളിലെ ഹോട്ടലുകളിൽ നിന്നും 1600ഓളം ആളുകളുടെ സ്വകാര്യ ദൃശ്യങ്ങളാണ് സാംഘം ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയത്. ഇത് പോൺ സൈററ്റിലൂടെ ഇവർ തന്നെ വിൽക്കുകയായിരുന്നു. ഇത്തരത്തിൽ 5 ലക്ഷം രൂപയോളം പ്രതികൾ സമ്പാദിച്ചിരുന്നു.മുൻ‌കൂട്ടി തയ്യാറാക്കിയ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റകൃത്യം ചെയ്തത്. 
 
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹോട്ടൽ മുറികളിൽ ഇവർ 1 എം എം വൈഡ് ലെൻസുള്ള ഒളി ക്യാമറകൾ സ്ഥപിച്ചു.  ടിവി, ഹെയര്‍ ഡ്രയര്‍ ഹോള്‍ഡര്‍, സോക്കറ്റ് എന്നിവയിൽ ആരും ശ്രദ്ധിക്കാത്ത വിധത്തിലാണ് ഇവർ ഒളിക്യാമറകൾ സ്ഥാപിച്ചത്. വൈഫൈ വഴി ദൃശ്യങ്ങൾ തനിയെ കൈമാറുന്ന ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. 
 
തുടർന്ന് നവംബറിൽ ഇവർ സ്വന്തമായി പോൺ വെബ്സൈറ്റ് ആരംഭിച്ചു. ഇതിൽ 30സെക്കന്റ് വരുന്ന സ്വകാര്യ ദൃശ്യങ്ങൾ ആദ്യം സൌജന്യമായി നൽകി. മുഴുവൻ വീഡിയോ കാണാൻ താൽ‌പര്യപ്പെടുന്നവരിൽനിന്നും പണം സ്വീകരിച്ച് ദൃശ്യങ്ങൾ നൽകുന്നതായിരുന്നു പതിവ്. 803 ദൃശ്യങ്ങളാണ് സൈറ്റിൽ പ്രതികൾ അപ്‌ലോഡ് ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments