പഞ്ചാബ് നാഷ്ണൽ ബാങ്കിൽനിന്നും 13000 കോടി രൂപ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് കടന്ന വജ്ര വ്യപാരി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് ഊർജിത ശ്രമം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇ ഡിയുടെ ആവശ്യം പരിഗണിച്ച് ലണ്ടനിലെ വെസ്റ്റ് മിനിസ്ട്രെർ മജിസ്ട്രേറ്റ് കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മോദിയെ പിടികൂടുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഈ മാസം 29വരെ നീരവ് മോദിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഹെർ മെജസ്റ്റീസ് എന്ന ലണ്ടലിനെ ജയിലാണ് നീരവ് മോദി ഇപ്പോഴുള്ളത്. കോടതി ഉത്തരവിട്ടാൽ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാം എന്നാണ് യു കെ യുടെ നിലപാട്.
എന്നാൽ നീരവ് മോദിയെ നാട്ടിലെത്തിക്കാനുള്ള ഈ ആവേശം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആളുകളെ സ്വാധീനിക്കാനുള്ള തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. പഞ്ചാബ് നഷ്ണൽ ബാങ്കിൽ നിന്നും 13000 കോടി രൂപ തട്ടിപ്പ് നടത്തി 2018 ജനുവരിയിലാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്സിയും രാജ്യം വിടുന്നത്.
ഇരുവരും രാജ്യം വിടുന്നത് തടയാൻ അപ്പോഴത്തെ സാഹചര്യത്തിൽ തന്നെ കേന്ദ്ര സർക്കാരിന് സാധിക്കുമായിരുന്നു. എന്നാൽ അത് നടന്നില്ല. നേരത്തെ വിജയ് മല്യ അഭയം തേടിയ ലണ്ടനിൽ തന്നെ നീരവ് മോദി എത്തി. സുഖവസം ആരംഭിച്ചു. അഡംബര പാർപ്പിട സമുച്ഛയമായ സെന്റർ പോയന്റിലെ അപ്പാർട്ട്മെന്റിൽ നീരവ് മോദി താമസം ആരംഭിച്ചതായും സോഹോയിൽ പുതിയ വജ്ര വ്യാപാര സ്ഥാപനം ആരംഭിച്ചതായും അന്താരാഷ്ട്ര മാധ്യമായ ദ് ടെർലഗ്രാഫ് വാർത്തകൾ പുറത്തുവിട്ടു.
ബ്രിട്ടനിൽ ജോലി ചെയ്യാനും പണമിടപാടുകൾ നടത്താനുമുള്ള നാഷണൽ ഇൻഷുറൻസ് നമ്പർ നീരവ് മോദി സ്വന്തമാക്കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷപ്പെടാനുള്ള പഴുതുകൾ തേടൻ നീരവ് മോദിക്ക് സാധിക്കും. ചുരുക്കി പറഞ്ഞാൽ ലണ്ടനിലെത്തി സർവ സന്നാഹങ്ങളും നീരവ് മോദി ഒരുക്കിയ ശേഷമാണ് മുനയൊടിഞ്ഞ അമ്പ് കാട്ടി കേന്ദ്ര സർക്കാരിന്റെ വിരട്ടൽ.
കുറഞ്ഞ പക്ഷം നാഷണൽ ഇൻഷുറൻസ് നമ്പർ ലഭിക്കുന്നതിന് മുൻപ് തന്നെ കേന്ദ്ര സർക്കർ നടപടികൾ സ്വീകരിക്കണമായിരുന്നു. എൻ ഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നിർദേശപ്രകാരമാണ് നീരവ് മോദിക്കെതിരെ ലണ്ടൻ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്തുകൊണ്ട് ഈ ആവശ്യം ഇ ഡി നേരത്തെ ഉന്നയിച്ചില്ല. വിജയ് മല്യയെ നാട്ടിലെത്തിക്കാനും എൻഫോഴ്സ്‌മെന്റ് സമാനമായ ശ്രമം നടത്തിയിരുന്നു എന്നാൽ കോടതിയിൽ നിന്നും ജാമ്യം നേടി വിജയ് മല്യ സ്വതന്ത്രനായി നടക്കുന്നു.
ഫോട്ടോ ക്രഡിറ്റ്സ്: ദ് ടെലഗ്രാഫ്